നാടിന് വേണ്ടിയുള്ള പദ്ധതിയാണിത്.....സങ്കുചിത രാഷ്ട്രീയമില്ലാത്തവര്‍ സംസ്ഥാനത്തിന്റെ പൊതു നിലപാടിനൊപ്പമേ നില്ക്കൂ.....ശശി തരൂരിന്റെ അഭിപ്രായം നാടിന്റെ പൊതുവായ വികാരത്തിന് അനുസരിച്ച നിലപാടാണെന്ന് മന്ത്രി പി.രാജീവ്

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ശശി തരൂരിന്റെ അഭിപ്രായം സര്‍ക്കാര്‍ അനുകൂലമെന്നതിനപ്പുറം നാടിന്റെ പൊതുവായ വികാരത്തിന് അനുസരിച്ച നിലപാടാണെന്ന് മന്ത്രി പി.രാജീവ്. സങ്കുചിത രാഷ്ട്രീയമില്ലാത്തവര്‍ സംസ്ഥാനത്തിന്റെ പൊതു നിലപാടിനൊപ്പമേ നില്‍ക്കൂവെന്നും മന്ത്രി പറഞ്ഞു.
നാടിന് വേണ്ടിയുള്ള പദ്ധതിയാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്പോഴേ നിക്ഷേപമുണ്ടാകൂ. അതുവഴി തൊഴിലവസരങ്ങളും ഉണ്ടാകും. നാടിനെ സ്നേഹിക്കുന്ന എല്ലാവരും ഈ നിലപാടിനൊപ്പം നില്‍ക്കണം.
തെരഞ്ഞെടുപ്പ് കാലത്ത് കക്ഷി രാഷ്ട്രീയമുണ്ടാകാം. എന്നാല്‍ നാടിന്റെ പൊതുവായ വികസന കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം നാടിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ശശി തരൂരിനെ തിരുത്തിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകാരന്റെ പരാമാര്ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം അവര്‍ തമ്മില്‍ തീര്‍ക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
https://www.facebook.com/Malayalivartha