പേര്‍ഷ്യന്‍ പൂച്ച വില്‍പ്പനയുടെ മറവില്‍ ബംഗളൂരുവില്‍നിന്നും മയക്കുമരുന്ന് കടത്ത്; ആവശ്യക്കാര്‍ക്ക് എല്ലാ തരത്തിലുള്ള കെമിക്കല്‍, സിന്തറ്റിക്ക് ലഹരി വസ്തുക്കളും എത്തിച്ചുകൊടുക്കുന്ന യുവാവ് അറസ്റ്റില്‍: പൊലീസ് വലയിലായത് പുതുവത്സര ആഘോഷങ്ങള്‍ക്കും വേണ്ട സ്റ്റോക്ക് എത്തിക്കുന്നതിനിടയിൽ

തൃശ്ശൂരിൽ പേര്‍ഷ്യന്‍ പൂച്ച വില്‍പ്പനയുടെ മറവില്‍ ന്യൂജന്‍ ലഹരികളായ സിന്തറ്റിക്ക്, കെമിക്കല്‍ മയക്കുമരുന്ന് ഇടപാട് നടത്തി വന്നിരുന്ന സംയുക്ത എക്സൈസ് സംഘത്തിന്‍റെ പിടിയിലായി.
യുവാക്കള്‍ക്കിടയില്‍ ന്യൂജന്‍ ലഹരി എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി മാള പൂപ്പത്തി സ്വദേശി എരിമേല്‍ വീട്ടില്‍ അക്ഷയ് (24) ആണ് അറസ്റ്റിലായിരിക്കുന്നത്.
എക്സൈസ് ഇന്‍റലിജന്‍സ്, കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കൊടുങ്ങല്ലൂര്‍ റേഞ്ച് ഇന്‍സ്പെക്ടറും പാര്‍ട്ടിയും സംയുക്തമായാണ് അറസ്റ്റ് നടത്തിയത്.
അഡിക്ഷന്‍ മെൻസ് വെയര്‍ എന്ന പേരില്‍ റെഡിമെയ്ഡ് ഡ്രസ്സ് മേഖലയില്‍ പ്രവര്‍ത്തിച്ച പ്രതി നിലവില്‍ പേര്‍ഷ്യന്‍ പൂച്ചകളുടെ വില്‍പ്പനയുടെ മറവില്‍ ബംഗളൂരുവില്‍നിന്നും മയക്കുമരുന്ന് കൊടുങ്ങല്ലൂര്‍, മാള മേഖലയില്‍ എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്.
ആവശ്യക്കാര്‍ക്ക് എല്ലാ തരത്തിലുള്ള കെമിക്കല്‍, സിന്തറ്റിക്ക് ലഹരി വസ്തുക്കളും എത്തിച്ചുകൊടുക്കുന്ന വില്‍പ്പന സജീവമാണ്. ഡി.ജെ പാര്‍ട്ടികള്‍ക്കും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കും വേണ്ട സ്റ്റോക്ക് എത്തിച്ചുവരവെ ആണ് പ്രതി പിടിയിലായതെന്ന് എക്സൈസ് സി.ഐ പി.എല്‍. ബിനുകുമാര്‍ പറഞ്ഞു.
നാര്‍ക്കോട്ടിക് കേസുകളില്‍ പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള കോമേഴ്‌ഷ്യല്‍ അളവിലാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്സൈസ് സി.ഐ പി.എല്‍. ബിനുകുമാര്‍, ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ്കുമാര്‍, റേഞ്ച് ഇന്‍സ്പെക്ടര്‍ ഷംനാദ്, ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരായ കെ.എസ്. ഷിബു, ഒ.എസ്. സതീഷ്, ടി.ജി. മോഹനന്‍, പി.ആര്‍. സുനില്‍ കുമാര്‍, കെ.ജെ. ലോനപ്പന്‍, പ്രിവന്‍റീവ് ഓഫിസര്‍മാരായ പി.വി. ബെന്നി, നെല്‍സണ്‍, എക്‌സൈസ് ഓഫിസര്‍മാരായ രാജേഷ്, സജികുമാര്‍, അബ്ദുല്‍ നിയാസ്, പ്രിന്‍സ്, റിഹാസ്, ഷിബു, ചിഞ്ചു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha