നാടിന് കണ്ണീരായി അച്ഛനും മകനും; ഇയര്‍ഫോണില്‍ പാട്ട് കേട്ട് റെയില്‍പാളത്തില്‍ മകന്‍; ട്രെയിൻ വരുന്നത് ശ്രദ്ധയിപ്പെട്ട അച്ഛൻ മകനെ രക്ഷിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു; അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ട്രെയിന്‍ നിര്‍ത്തിയിട്ടു!
മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചതായി റിപ്പോർട്ട്. ചന്തിരൂര്‍ പുളിത്തറ വീട്ടില്‍ പുരുഷോത്തമന്‍ (69), മകന്‍ നിധീഷ്(28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടം നടന്നത്. ചന്തിരൂര്‍ റെയില്‍വെ ലെവല്‍ കോസിന് സമീപം ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു അപകടം. മകൻ റെയില്‍വെ പാളത്തിലൂടെ ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ട് പോകുമ്പോഴാണ് ട്രെയിനെത്തിയത് അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടത്.
മകന രക്ഷിക്കാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും ഇരുവരും ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. റെയില്‍വേ പൊലീസ് എസ്.ഐ. രമേശും സംഘവും സ്ഥലത്തെത്തി അപകട സ്ഥലം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
അതോടപ്പം തന്നെ അരൂര്‍ പൊലീസിന്റെ നേതൃതത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം കുമ്പളം ശാന്തിവനം ശ്മശാനത്തില്‍ സംസ്‌കരിച്ചു. രണ്ട് വര്‍ഷം മുമ്പത്തെ വാഹനാപകടത്തില്‍ നിധീഷിന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു. ഇതിനുശേഷം രോഗത്തില്‍ നിന്ന് ഇപ്പോഴും മുക്തി വന്നില്ലങ്കിലും ഒരു വര്‍ഷമായി ചെറിയ ജോലികള്‍ ചെയ്ത് വരികയായിരുന്നു. പുരുഷോത്തമന്‍ മത്സ്യ തൊഴിലാളിയാണ്. ഭാര്യ ശാന്ത. നിധിഷ് അവിവാഹിതനാണ്. നിഷാദ് സഹോദരനാണ്.
https://www.facebook.com/Malayalivartha