പ്രണയിച്ചു... സ്ത്രീധനം വേണ്ടെന്നും പറഞ്ഞിട്ടും 25 പവനും 60,000 രൂപയും നല്‍കി; ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

കാട്ടാക്കാട സ്വദേശിനി ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജലക്ഷ്മി(25)യാണ് തൂങ്ങി മരിച്ചത്. രാജലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ രാജലക്ഷ്മിയെ ഭര്‍ത്താവായ ബിനു പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം.
സ്ത്രീധനം വേണ്ടെന്നും പറഞ്ഞിട്ടും 25 പവനും 60,000 രൂപയും നല്‍കിയിരുന്നു എന്നും കുട്ടികള്‍ വേണ്ടെന്നായിരുന്നു ബിനുവിന്റെ തീരുമാനമെന്നും രാജലക്ഷ്മിയുടെ സഹോദരി പറഞ്ഞു.
പ്രണയ വിവാഹമായിരുന്നു രാജലക്ഷ്മിയുടേത്. ഇരുകുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നടത്തിക്കൊടുത്തത്. രാജലക്ഷ്മിയുടെ മരണത്തില്‍ ബന്ധുക്കള്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും കാട്ടാക്കട പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha