പ്രസവ സമയത്ത് ഡോക്ടര്‍ തിരിഞ്ഞു പോലും നോക്കിയില്ല; യുവതി മരിച്ചത് ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്.വിക്ടോറിയ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ഡീസന്റ്മുക്ക് സ്വദേശിനി ചാന്ദനയാണ് മരിച്ചത്.
ഈ മാസം 15നാണ് ചാന്ദനയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ചാന്ദന പ്രസവിച്ചു. പിന്നാലെ യുവതി മരണപ്പെടുകയായിരുന്നു.
അതേസമയം, ഡ്യൂട്ടി ഡോക്ടര്‍ യുവതിയെ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് കേസ് അറ്റന്‍ഡ് ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.
ചാന്ദനയ്ക്ക് കടുത്ത രക്തസ്രാവമുണ്ടായി, എന്നിട്ടും കൃത്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെ എത്തി ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha