കോവോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി; കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല

ഇന്ത്യയുടെ തദ്ദേശിയ കോവിഡ് വാക്സിനായ കോവോവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്കി.അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോവവാക്സിനു കീഴില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മിക്കുന്നത്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിനേഷന് നല്‍കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് ഇത് ആവശ്യമായ ഉത്തേജനം നല്‍കുമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പ്രതികരിച്ചു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വാക്സിനേഷന് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കോവോവാക്സ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. 41 രാജ്യങ്ങളില്‍ ഇപ്പോഴും അവരുടെ ജനസംഖ്യയുടെ 10 ശതമാനത്തിനുപോലും വാക്സിനേഷന് നല്കാന് കഴിഞ്ഞിട്ടില്ല. 98-ഓളം രാജ്യങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ 40 ശതമാനം ആള്‍ക്കാര്‍ക്ക് പോലും വാക്സിന് നല്‍കാനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha