Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഷമ്മിയുടെ കള്ളക്കളി കയ്യോടെ പൊക്കി ശ്വേതാ മേനോൻ...അമ്മയുടെ അടിത്തറ മാന്തി...പൊട്ടിത്തെറിച്ച് സിദ്ദിഖും,ഗണേശും..തിലകന്റെ മകനെ ഇന്ന് പുറത്താക്കേണ്ടെന്ന് പറഞ്ഞ് രക്ഷകന്റെ റോളിൽ മമ്മൂട്ടിയുടെ മാസ്സ് എൻട്രി...

21 DECEMBER 2021 09:41 AM IST
മലയാളി വാര്‍ത്ത

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ തെരഞ്ഞെടുപ്പ് നടന്നത്. മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും അട്ടിമറി വിജയം നേടിയപ്പോൾ, ഔദ്യോ​ഗിക പാനലിൽ നിന്നും മത്സരിച്ച മൂന്ന് പേർക്ക് പരാജയം നേരിടേണ്ടി വന്നു. ഹണി റോസ്, നിവിന്‍ പോളി, ആശാ ശരത്ത് എന്നിവരാണ് പരാജയപ്പെട്ടത്. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. ആശാ ശരത്തിന് 153 വോട്ടുകളും ലഭിച്ചു.

 

ഇതോടെ അമ്മയിലെ അംഗങ്ങൾക്കിടയിൽ താരമായി ശ്വേതാ മേനോൻ മാറി. കള്ളനെ കൈയോടെ പിടിച്ച നടിക്ക് തുടർന്നുള്ള വോട്ടിംഗിൽ മുൻതൂക്കവും കിട്ടി. അങ്ങനെ അമ്മയിലെ വൈസ് പ്രസിഡന്റ് കസേരയിൽ എത്തുന്ന ആദ്യ വനിതയായി ശ്വേതാ മേനോൻ മാറുകയായിരുന്നു.

ആമ്മയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തൊട്ടതെല്ലാം പിഴച്ചത് ഷമ്മി തിലകനാണ്. തിലകന്റെ മകൻ മൂന്ന് പദവികളിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. ഒന്നിലും ഒപ്പിട്ടിരുന്നില്ല. അതുകൊണ്ടു തന്നെ പത്രികയേ തള്ളി പോയി. ഇത് നാണക്കേടുമായി. ഇന്നലെ കൊച്ചിയിലെ ക്രൗൺപ്ലാസയിൽ അമ്മയുടെ ജനറൽ ബോഡിയിലെ പ്രധാന ചർച്ചാ വിഷയവും ഷമ്മിയായിരുന്നു. ഇതിന് കാരണം ശ്വേതാ മേനോന്റെ ഇടപെടലും.

 

ജനറൽ ബോഡി യോഗത്തിലെ ചർച്ചകൾ ആരുമറിയാതെ ഷമ്മി തന്റെ മൊബൈലിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടെത്തിയതും ജനറൽ ബോഡിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നതും ശ്വേതാ മേനോനായിരുന്നു. അതിന് ശേഷമുള്ള വോട്ടിംഗിനെ അത് സ്വാധീനിച്ചുവെന്ന് വേണം കരുതാൻ. ഇതു തന്നെയാണ് ശ്വേതാ മേനോന്റെ വിജയത്തിൽ നിർണ്ണായകമായത്.

 

ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി.ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരിച്ചആശാ ശരത്ത് പരാജയപ്പെടുക ആയിരുന്നു. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷററായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.

വാശിയേറിയ തെരഞ്ഞെടുപ്പാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നത്. ജനകീയ മുഖമായ മണിയൻപിള്ള രാജു മത്സരിക്കാൻ എത്തിയതായിരുന്നു ഇതിന് കാരണം. മോഹൻലാലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വൈസ് പ്രസിഡന്റ് മുഖങ്ങൾ ആശാ ശരത്തും ശ്വേതാ മേനോനുമായിരുന്നു.

ശ്വേതയുടെ സൂക്ഷ്മതയാണ് ഷമ്മിയുടെ റിക്കോർഡിങ് പൊളിച്ചത്. ജനറൽ ബോഡിക്കിടെ ഈ റിക്കോർഡിങ് കണ്ടെത്തിയത് ശ്വേതാ മേനോനായിരുന്നു. ഇത് കണ്ടെത്തിയതോടെ ശ്വേത ചാടി എണീറ്റു. ഇവിടെ ഒരാൾ എല്ലാം റിക്കോർഡ് ചെയ്യുന്നുണ്ടെന്നും അത് ലൈവ് ടെലികാസ്റ്റാണോ എന്ന് അറിയില്ലെന്നും ശ്വേതാ യോഗത്തിനിടെ വിളിച്ചു പറഞ്ഞു. ഇതോടെയാണ് ഷമ്മിയുടെ വീഡിയോ ഷൂട്ട് പുറത്തറിഞ്ഞത്.

 

ഇതോടെ തന്നെ യോഗത്തിലെ പ്രധാന ചർച്ചാ വിഷയമായി ഷമ്മി തിലകനായി. അമ്മയ്‌ക്കെതിരെ ഷമ്മി നടത്തിയ നീക്കമെല്ലാം ചർച്ചയായി. ആസ്ഥാന മന്ദിരത്തിനെതിരെ നടത്തിയ നീക്കങ്ങൾ പലരും ഉയർത്തി. എന്തിനാണ് നിങ്ങൾ അമ്മയ്‌ക്കെതിരെ നിൽക്കുന്നതെന്ന ചോദ്യമാണ് സജീവ ചർച്ചയായത്. വീഡിയോ റിക്കോർഡിംഗിൽ ഷമ്മിയെ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ മമ്മൂട്ടി ഇടപെട്ടു. അങ്ങനെയാണ് പുറത്താക്കൽ തീരുമാനം ഇന്നലെ ഉണ്ടാകാത്തത്. ഷമ്മിയെ പുറത്താക്കിയാൽ അത് സംഘടനയ്ക്ക് എതിരായ വികാരം ഉയർത്തുമെന്ന മമ്മൂട്ടി നിർദ്ദേശിച്ചു. ഇത് പൊതുവിൽ അംഗീകരിക്കുകയും ചെയ്തു. തിലകന്റെ മകനെന്ന പരിഗണനയിലാണ് മമ്മൂട്ടി സംസാരിച്ചത്.

 

അമ്മയുടെ അടുത്ത എക്‌സിക്യൂട്ടീവ് ഷമ്മിയുടെ വിഷയം ചർച്ചയാക്കും. ഈ അച്ചടക്കലംഘനത്തിന് ഷമ്മിയോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. മറുപടി പരിശോധിച്ച ശേഷമാകും നടപടി. ഇന്നലെ അമ്മയുടെ ജനറൽ ബോഡി യോഗം തുടങ്ങുമ്പോൾ നേതൃത്വത്തിനെതിരെ ഷമ്മി കടന്നാക്രമണങ്ങൾ നടത്തിയിരുന്നു. സംഘടനയുടെ നിയമാവലി തെറ്റാണെന്ന് പോലും പ്രതികരിച്ചു. ഇതിനിടെയാണ് ശ്വേതാ മേനോൻ വീഡിയോ ചിത്രീകരണം കണ്ടെത്തുന്നത്. ഇതോടെ ഷമ്മി പ്രതിരോധത്തിലായി. ഇയാൾ സംഘടനയ്‌ക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ പറയുന്നത് ഇപ്പോൾ നിങ്ങൾക്കെല്ലാം ബോധ്യമായില്ലേ എന്ന് സിദ്ദിഖ് യോഗത്തിൽ ചോദിക്കുകയും ചെയ്തു. ഇതോടെ ഷമ്മി പ്രതിരോധത്തിലുമായി.

 

വീഡിയോ ചിത്രീകരണത്തെ കടുത്ത അച്ചടക്ക ലംഘനമായി തന്നെ യോഗം കണ്ടു. പുറത്താക്കണമെന്ന പൊതു വികാരത്തെയാണ് മമ്മൂട്ടിയുടെ ഇടപെടൽ തണുപ്പിച്ചത്. ഇതിനിടെ തെറ്റുകാരനാണെങ്കിലും വിശദീകരണം ചോദിച്ച ശേഷമേ നടപടി എടുക്കാവൂ എന്ന് നടി ഷിലു എബ്രഹാമും യോഗത്തിൽ പ്രതികരിച്ചു. വിശദീകരണം ചോദിക്കണം. മറുപടി വാങ്ങണം. വെളിയിൽ കളയാം. ചുമാമാ കളയരുത്-ഇതായിരുന്നു ഷീലു എബ്രഹാമിന്റെ പ്രതികരണം. ഏതായാലും ഈ സംഭവമെല്ലാം വൈസ് പ്രസിഡന്റിന്റെ വോട്ടെടുപ്പിലും പ്രതിഫലിച്ചു. അത് ശ്വേതാ മേനോന് വിജയമായി മാറുകയും ചെയ്തു.

 

ഷമ്മയിക്കെതിരെ പ്രാഥമിക അച്ചടക്ക നടപടി എടുക്കാൻ എക്‌സിക്യൂട്ടീവിന് കഴിയും. എന്നാൽ ഒരാളെ എന്നന്നേക്കുമായി പുറത്താക്കാൻ ജനറൽ ബോഡിയുടെ സമ്മതം ആവശ്യമാണ്. അതിനി അടുത്ത വർഷമേ നടക്കൂ. അതിനാൽ സസ്‌പെൻഷനിൽ അടക്കം ഒന്നും മോഹൻലാൽ പ്രസിഡന്റായ ഭരണ സമിതി എടുക്കില്ല. നടപടി എടുത്താൽ അത് ഷമ്മിക്ക് അനുകൂലമായ ചർച്ചകൾ ഉണ്ടാക്കുമെന്ന വികാരം അമ്മയിലെ പ്രമുഖർക്കുമുണ്ട്. അതുകൊണ്ട് തന്നെ ഷമ്മിയ്‌ക്കെതിരായ നടപടി താക്കീതിൽ ഒതുങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends