വേദന കൊണ്ട് പുളഞ്ഞ് പത്താംക്ലാസുകാരി.... വസ്ത്രത്തില്‍ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങി... ആശുപത്രികള്‍ കയറിയിറങ്ങി, ഒടുവില്‍ ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലെത്തി, അവിടെ എക്‌സേറയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി, വേദനകള്‍ക്കൊടുവില്‍......

വേദന കൊണ്ട് പുളഞ്ഞ് പത്താംക്ലാസുകാരി.... വസ്ത്രത്തില്‍ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങി... ആശുപത്രികള്‍ കയറിയിറങ്ങി, ഒടുവില്‍ ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലെ എക്‌സേറയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി, വേദനകള്‍ക്കൊടുവില്‍......
അറിയാതെ അബദ്ധത്തില്‍ വിഴുങ്ങിയ മൊട്ടുസൂചി പത്താം ക്ലാസുകാരിക്ക് അനുഭവിക്കേണ്ടി വന്നത് മണിക്കൂറുകള്‍ നീണ്ട കൊടുംവേദന. ആമാശയത്തില്‍ കുടുങ്ങിയ മൊട്ടുസൂചി 10 മണിക്കൂറുകള്‍ക്കു ശേഷം ശസ്ത്രക്രിയ കൂടാതെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു.
കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്‌ന (15) യാണ് കടിച്ചു പിടിച്ച മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങിയത്.6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്നു സൂചി. ഞായറാഴ്ച രാത്രി എട്ടരയോടെ ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം.
ഷബ്‌ന തലയില്‍ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോയപ്പോള്‍ അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
എക്‌സ്‌റേ എടുത്തപ്പോള്‍ മൊട്ടുസൂചി ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും മൊട്ടുസൂചി പുറത്തെടുക്കാനായില്ല. ഈ സമയമൊക്കെ അസഹനീയ വേദന തിന്നുകയായിരുന്നു ഷബ്‌ന. ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലേക്കു മാറ്റി.
അവിടെ എക്‌സ്‌റേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് എന്‍ഡോസ്‌കോപ്പി വഴി മൊട്ടുസൂചി പുറത്തെടുത്തത്. ഒരു മണിക്കൂര്‍ എടുത്തു എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയയ്ക്ക്. ആരോഗ്യനില വീണ്ടെടുത്ത പെണ്‍കുട്ടി വൈകാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി.
https://www.facebook.com/Malayalivartha























