സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ഒടുവില്‍ നരേന്ദ്ര മോദിയുടെ മുന്നില്‍ അറ്റന്‍ഷനായി... ആലപ്പുഴയില്‍ ബി ജെ പി നേതാവ് രഞ്ജിത്തിന്റെ കൊലപാതകികളെ പൂര്‍ണ്ണമായി എത്രയും വേഗം പിടികൂടി എന്‍ ഐ എ യെ അറിയിക്കാന്‍ അനില്‍ കാന്തിനെ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ഒടുവില്‍ നരേന്ദ്ര മോദിയുടെ മുന്നില്‍ അറ്റന്‍ഷനായി. ആലപ്പുഴയില്‍ ബി ജെ പി നേതാവ് രഞ്ജിത്തിന്റെ കൊലപാതകികളെ പൂര്‍ണ്ണമായി എത്രയും വേഗം പിടികൂടി എന്‍ ഐ എ യെ അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനില്‍ കാന്തിനെ അറിയിച്ചു. ഇല്ലെങ്കില്‍ കളി പാളും.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉദ്യോഗസ്ഥനാണെങ്കിലും ഓള്‍ ഇന്ത്യാ സര്‍വീസിലാണ് അനില്‍ കാന്ത് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം ആലപ്പുഴയിലെത്തിയ ആഭ്യന്തര സഹമന്ത്രി അനില്‍ കാന്തിനെ ഓര്‍മ്മിപ്പിച്ചു.
ഷാന്റെ കൊലപാതകികളെ പിടിക്കാന്‍ അനില്‍ കാന്തിന്റെ പോലീസ് കാണിച്ച ആര്‍ജവം രഞ്ജിത്തിന്റെ കൊലപാതികളെ പിടിക്കുന്ന കാര്യത്തിലും കാണിക്കണമായിരുന്നെന്ന വ്യക്തമായ സന്ദേശം കേന്ദ്ര സര്‍ക്കാര്‍ ഡി ജി പി യെ അറിയിച്ചു.
ആലപ്പുഴയില്‍ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങള്‍ സംബന്ധിച്ച് എന്‍. ഐ.എ സംസ്ഥാന പൊലീസില്‍ നിന്ന് വിവരം തേടി . കൊലപാതകങ്ങളിലെ തീവ്രവാദ ബന്ധം സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. രണ്ടു സംഭവങ്ങളിലുമായി അന്‍പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും ഇപ്പോള്‍ കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുകയാണെന്നും എന്‍,ഐ.എ അധികൃതര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ വെളിവാകുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാവും എന്‍ഐഎ ഇടപെടലെന്നും അധികൃതര്‍ സൂചിപ്പിച്ചു
രണ്‍ജീതിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആലപ്പുഴയില്‍ എത്തിയിരുന്നു. തീവ്രവാദ ബന്ധമെന്ന ആരോപണവും മറ്റും അദ്ദേഹവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അതേസമയം, പ്രതികള്‍ക്കെതിരെ സംസ്ഥാന പൊലീസ് ഏതൊക്കെ വകുപ്പുകള്‍ ചുമത്തുന്നു എന്നത് ഇക്കാര്യത്തില്‍ പ്രസക്തമാണ്. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുകയാണെങ്കില്‍ അത് എന്‍ഐഎ അന്വേഷണത്തിനും വഴിയൊരുക്കിയേക്കും.രണ്ടു കൊലപാതക കേസുകളിലും കൂടി അന്‍പതോളം ആളുകളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. രണ്‍ജിതിന്റെ കൊലപാതകത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫെബ്രുവരി 24ന് വയലാറില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതുമായി ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു ബന്ധമുണ്ടോ എന്നും സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുണ്ട്.
രഞ്ജിത്ത് മാന്യനായ നേതാവാണ്. അദ്ദേഹം ഒരിക്കലും പ്രകോപന രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ കൊന്നതിലാണ് ബി ജെ പി ക്ക് സങ്കടം. സംഭവം ദുരുഹമാണെന്ന് ബിജെപി കരുതുന്നു. രഞ്ജിത്തിന്റെ കുടുംബം അനാഥമായി.ഒപ്പം ജില്ലയിലെ ബി ജെ പി നേതൃത്വവും അനാഥമായി. ആദ്യമായാണ് ആലപ്പുഴ ജില്ലയില്‍ ഒരു മുതിര്‍ന്ന നേതാവിനെ കൊന്നത്. അതു തന്നെയാണ് ബി ജെ പി യെ ഞെട്ടിക്കുന്നതും.
ഏതായാലും കേരളത്തിലെ കൊലപാതക രാഷ്ട്രീയങ്ങള്‍ക്ക് അറുതി വരുത്താന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതിന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം. എന്‍ എ എ കേസെടുക്കുമ്പോള്‍ ഊരി പോകാന്‍ ബുദ്ധിമുട്ടാകും. രഞ്ജിത്തിന്റെ കുടുംബത്തിന്റെ കണ്ണിര് വെറുതെയാവില്ലെന്ന് ബി ജെ പി നേതൃത്വം അറിയിച്ചിട്ടുണ്ട്.
അനില്‍ കാന്തിന്റെ പണിയാണ് പുര പുറത്തിരിക്കുന്നത്. വിവരണാതീതമായ സമ്മര്‍ദ്ദമാണ് അദ്ദേഹം അനുഭവിക്കുന്നത്. എത്രയും വേഗം രഞ്ജിത്തിന്റെ കൊലപാതകികളെ പിടികൂടിയില്ലെങ്കില്‍ സംഗതി കുഴയും.
"
https://www.facebook.com/Malayalivartha