Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഒരാഴ്ച മുന്നെ ഒരു അപരിചിതൻ ഷാനിനെ അന്വേഷിച്ചെത്തി; തിരുവനന്തപുരത്തു നിന്ന് ഇൻഷുറൻസിന്റെ വിവരങ്ങൾ തിരക്കി വന്നതാണെന്നായിരുന്നു പറഞ്ഞത്; പ്രധാന വഴിയിലൂടെയെത്തി ഷാനിന്റെ വിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞു; പുറകുവശത്തെ വഴിയിലൂടെ തിരികെപ്പോയി; സംശയം തോന്നിയ ഫൻസില ഷാനിനോട് പറഞ്ഞു; ഷാനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; നടുക്കുന്ന വെളിപ്പെടുത്തൽ

21 DECEMBER 2021 08:37 AM IST
മലയാളി വാര്‍ത്ത

കൊലപാതകങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ . കേരളത്തിന്റെ ചങ്ക് പറിച്ചെടുത്ത രണ്ടു കൊലപാതകങ്ങളായിരുന്നു ആലപ്പുഴയിൽ നടന്നത്. ഈ കൊലപാതകങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരിക്കുകയാണ്.

കേസുകളിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ചിലരുണ്ട്. അവരെ വിശദമായി തന്നെ ചോദ്യം ചെയ്യാനും കേസ് അന്വേഷിക്കാനും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരിക്കുകയാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകം നടന്നത്.

ഈ കൊലപാതകത്തിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണു പൊലീസ് എത്തിയിരിക്കുന്ന നിഗമനം. ഫെബ്രുവരി 24നു വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിക്കുള്ള സാധ്യത സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുകയുണ്ടായി. കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയത് ഈയൊരു സാഹചര്യത്തിലായിരുന്നുവെന്നാണ് പൊലീസ് ഇന്റലിജൻസ് വിഭാഗം കരുതുന്നത് .

ഇങ്ങനെയൊരു തിരിച്ചടി സംഭവിച്ചാൽ എന്തു ചെയ്യണമെന്ന് എതിർപക്ഷത്തും ആലോചന നടന്നിരുന്നു. പൊലീസ് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. പക്ഷേ മണിക്കൂറുകൾക്കുള്ളിൽ ഇത്തരമൊരു നീക്കമുണ്ടാകുമെന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാനിനെ കൊലപ്പെടുത്തുന്നതിനു മുന്നേ തന്നെ വീടിന്റെ പരിസരത്ത് അപരിചിതരായ ചിലർ നിരീക്ഷണത്തിനെത്തിയതായി വീട്ടുകാർ വ്യക്തമാക്കിയിരിക്കുകയാണ്.

ഒരാഴ്ച മുന്നെ ഒരു അപരിചിതൻ ഷാനിനെ അന്വേഷിച്ച് എത്തി. ഭാര്യ ഫൻസിലയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് . തിരുവനന്തപുരത്തുനിന്ന് ഇൻഷുറൻസിന്റെ വിവരങ്ങൾ തിരക്കി വന്നതാണെന്നായിരുന്നു പറഞ്ഞത്. പ്രധാന വഴിയിലൂടെയെത്തി ഷാനിന്റെ വിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞു. ശേഷം അപരിചിതൻ പുറകുവശത്തെ വഴിയിലൂടെ തിരികെപ്പോയി. അപ്പോൾ സംശയം തോന്നിയ ഫൻസില കാര്യങ്ങൾ ഭർത്താവിനെ അറിയിച്ചു.

സംശയം തോന്നിയെങ്കിലും കാര്യമായെടുക്കാതെ ഷാൻ അതു വിട്ടെന്നും ഫൻസില വ്യക്തമാക്കി. പക്ഷേ തുടർന്നുള്ള ദിവസങ്ങളിൽ ഷാനിന്റെ വീടിനോടു ചേർന്ന വഴിയിൽ അപരിചിതരെ കണ്ടു തുടങ്ങിയെന്നും, ശബ്ദം കേട്ടു രാത്രി ലൈറ്റിട്ടപ്പോൾ വാഹനങ്ങൾ പോയതായും അയൽക്കാർ പറയുന്നുണ്ട്. ഷാനിനു നേരെ ആക്രമണമുണ്ടായി രണ്ടു മണിക്കൂറ‍ിനുള്ളിൽ തന്നെ രൺജീത് ശ്രീനിവാസിന്റെ വീടിനു പരിസരത്തു ചിലർ നിരീക്ഷണത്തിനെത്തിയിരുന്നുവത്രെ .

അവരാണ് ആക്രമണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം . ആക്രമണത്തിൽ രൺജീതിന്റെ തലയോട്ടി പൊട്ടി തലച്ചോറിനു ക്ഷതമേറ്റിറ്റിരുന്നു . പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം ഇങ്ങനെയൊക്കെയാണ്. നെഞ്ചിലേറ്റ കുത്തിലൂടെ കരളിനും മുറിവേൽക്കുകയുണ്ടായി.

അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ ബാർ അസോസിയേഷനിലും വീട്ടിലും പൊതുദർശനത്തിനു വച്ചു. അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിലെയും വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends