അച്ഛാ.. അച്ഛാ... എന്നുറക്കെ വിളിച്ച് മക്കളായ ഹൃദ്യയും ഭാഗ്യയും വാവിട്ടുകരയുമ്പോള്‍ കണ്ടുനിന്നവര്‍ സങ്കടക്കടലിലായി... മൃതദേഹം വലിയഴീക്കലിലെ വീട്ടിലേക്കു സംസ്‌കാരത്തിനു കൊണ്ടുപോകും വരെ രഞ്ജിത്ത് ശ്രീനിവാസനുമൊത്തുള്ള ഓരോ നല്ലനിമിഷവും ഓര്‍ത്തെടുത്ത് ലിഷയുടെ പൊട്ടിക്കരച്ചില്‍

അച്ഛാ.. അച്ഛാ... എന്നുറക്കെ വിളിച്ച് മക്കളായ ഹൃദ്യയും ഭാഗ്യയും വാവിട്ടുകരയുമ്പോള്‍ കണ്ടുനിന്നവര്‍ സങ്കടക്കടലിലായി... മൃതദേഹം വലിയഴീക്കലിലെ വീട്ടിലേക്കു സംസ്‌കാരത്തിനു കൊണ്ടുപോകും വരെ രഞ്ജിത്ത് ശ്രീനിവാസനുമൊത്തുള്ള ഓരോ കാര്യം ഓര്‍ത്തെടുത്ത്ഞാനീ മക്കളെയുംകൊണ്ട് എന്തുചെയ്യും? ഒറ്റയ്ക്ക് എനിക്കൊരു ശക്തിയുമില്ല. എന്നെ എന്തിനാ വിധവയാക്കിയതെന്ന് പറഞ്ഞ് ലിഷയുടെ പൊട്ടിക്കരച്ചില്‍.
ശീനിവാസന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ചു ഭാര്യ അഡ്വ. ലിഷ പൊട്ടിക്കരഞ്ഞു. 'ഞാന്‍ കരയുമ്പോഴൊക്കെ ഏട്ടന്‍ പറയും. കരയരുത് നീ രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയാ. കരയാന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.' ഇതെല്ലാം കേട്ടപ്പോള്‍ രഞ്ജിത്തിന്റെ അമ്മ വിനോദിനിക്കും സങ്കടം അടക്കാനായില്ല. വിനോദിനിയുടെ കണ്‍മുന്നിലിട്ടായിരുന്നു അക്രമികള്‍ രഞ്ജിത്തിനെ കൊന്നത്.
മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വിനോദിനിക്കും മുറിവേറ്റിരുന്നെന്നു കൂട്ടനിലവിളിക്കിടെ ബന്ധുക്കളിലൊരാള്‍ പറയുന്നുണ്ടായിരുന്നു. അന്തിമോപചാരമര്‍പ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ ലിഷയുടെ സങ്കടം ഇരട്ടിച്ചു. 'ഏട്ടന്‍ പറയും. ഞാന്‍ സ്വയംസേവകനായി ജീവിക്കും, സ്വയംസേവകനായി മരിക്കും എന്ന്. അറംപറ്റുന്ന വാക്കു പറയല്ലേ എന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ല. ശത്രുക്കളാരുമില്ലായിരുന്നു. എല്ലാവരും മിത്രങ്ങളായിരുന്നു.' - ലിഷയ്ക്കു സങ്കടം അടക്കാനായില്ല. മൃതദേഹം സംസ്‌കാരത്തിനു കൊണ്ടുപോകാനെടുക്കുമ്പോള്‍ ലിഷ പറഞ്ഞു. 'എനിക്കൊന്നുമറിയില്ല. എന്തു ചെയ്യണമെന്നു പറഞ്ഞിട്ടു പോകൂ...' ആ വാക്കുകളും നിലവിളിയും കണ്ടു നിന്നവരെയൊക്കെ കണ്ണീര്‍ക്കയത്തിലാക്കി.
അതേസമയം മക്കളായ ഭാഗ്യയും ഹൃദ്യയും നന്നായി നൃത്തം ചെയ്യുമായിരുന്നു. രണ്ടുപേരുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് നൃത്തം പഠിപ്പിക്കാന്‍ ചേര്‍ത്തതു രഞ്ജിത്തായിരുന്നു.
തിരുമലക്ഷേത്രത്തിനു സമീപമുള്ള കൃഷ്ണകലാകേന്ദ്രത്തിലായിരുന്നു പഠനം. അരങ്ങേറ്റം കാണാന്‍ ഇനി അച്ഛനില്ലല്ലോ...കരഞ്ഞ് തളര്‍ന്ന മക്കള്‍. മൂത്തമകള്‍ ഭാഗ്യയുടെ ഭരതനാട്യം അരങ്ങേറ്റം മാര്‍ച്ചില്‍ നടത്താനിരിക്കവേയാണ് അച്ഛന്റെ ദാരുണാന്ത്യം.
"
https://www.facebook.com/Malayalivartha























