ദേഹത്ത് മുഴുവൻ മണ്ണെണ്ണയൊഴിച്ച് പിതാവും മാതാവും മകളും; കയ്യിൽ കത്തിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്ന ലൈറ്റർ; നാടകീയമായ സംഭവ വികാസങ്ങളിൽ നടുങ്ങിത്തരിച്ച് കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിനായി എത്തിയവർ; വീട് പൂര്‍ണമായും നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോൾ ചങ്കു തകർന്ന് ഒരു കുടുംബം; ആത്മഹത്യ ഭീഷണിയിൽ നടപടി ?

കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിനായി എത്തിയവരെ ഞെട്ടിച്ച് കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. പദ്ദതിക്ക് കല്ലിടുന്നതിനിടെയായിരുന്നു കൊല്ലത്ത് കുടുംബത്തിന്റെ പ്രതിഷേധം നടന്നത്. ദേഹത്ത് പെട്രോള്‍ ഒഴിച്ചായിരുന്നു ഇവർ പ്രതിഷേധം നടത്തിയത്. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലായിരുന്നു സംഭവം നടന്നത്.
റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത് . കയ്യില്‍ ലൈറ്ററടക്കമുണ്ടായിരുന്നു . സ്ഥലമേറ്റെടുക്കുന്ന പക്ഷം ഈ കുടുംബത്തിന്റെ വീട് പൂര്‍ണമായും നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് . ഇതിനെ തുടർന്നായിരുന്നു ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും നീങ്ങിയത്.
ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയുണ്ടായി. തുടര്‍ന്ന് പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു . എന്നാൽ സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടന്നു.
തുടര്‍ന്ന് ഈ വീട്ടിലെ വീട്ടമ്മയും പെണ്‍കുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു .നേരത്തെ തന്നെ ചാത്തന്നൂരിലും മറ്റും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് റവന്യൂ അധികൃതര്‍ രംഗത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജനങ്ങള്‍ വഴങ്ങാന്‍ തയ്യാറായില്ല. ബി.ജെ.പി., കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങള്‍ക്ക് പിന്തുണയുമായി സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha























