ഒരു വയസ്സുകാരി കളിച്ചുകൊണ്ടിരിക്കെ തലയില്‍ പാത്രം കുടുങ്ങി, ശ്വാസംകിട്ടാതെ പിടഞ്ഞ കുട്ടിയുമായി അഗ്നിരക്ഷസേന നിലയത്തിലേക്ക് പാഞ്ഞ് മാതാപിതാക്കൾ, ഷന്സയ്ക്ക് രക്ഷകരായി അഗ്നിരക്ഷസേന

കോഴിക്കോട് നാദാപുരത്ത് ഒരു വയസ്സുകാരിയുടെ തലയില്‍ പാത്രം കുടുങ്ങി. ഇയ്യങ്കോട് കോറോത്ത് ജമാലിന്റെ മകള്‍ ഷന്‍സയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പാത്രം ഷന്‍സയുടെ തലയിൽ കുടുങ്ങുകയായിരുന്നു. തലയില്‍ കുടുങ്ങിയ അലുമിനിയം പാത്രം അഗ്നിരക്ഷസേന കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി.
ശ്വാസംകിട്ടാതെ ബുദ്ധിമുട്ടിയ കുട്ടിയെ രക്ഷിതാക്കള്‍ നാദാപുരം അഗ്നിരക്ഷസേന നിലയത്തിലേക്ക് എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. തുടര്‍ന്ന് സേന ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് സുരക്ഷിതമായി പാത്രം മുറിച്ചുമാറ്റി കുട്ടിയെ അപകടത്തില്‍ നിന്ന് രക്ഷിച്ചു.
അതേസമയം പരപ്പനങ്ങാടിയിൽ കഴിഞ്ഞയാഴ്ച്ച സമാന സംഭവം ഉണ്ടാവുകയുണ്ടായി. കളിക്കുന്നതിനിടയിൽ ഒരു വയസ്സുകാരന്റെ തല പാത്രത്തിനുള്ളിൽ കുടുങ്ങുകയുണ്ടായി.പുത്തൻപീടികയിൽ കുന്നത്ത് പ്രമോദിന്റെ ഒരു വയസ്സുള്ള മകൻ ആദിൽ ദേവിന്റെ തലയാണ് കളിക്കുന്നതിനിടയിൽ പാത്രത്തിനുള്ളിൽ കുടുങ്ങിയത്.
താനൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പാത്രം മുറിച്ചെടുത്തു കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. റെസ്ക്യു ഓഫിസർ മദന മോഹൻ, വിനയ ശീലൻ,അക്ഷയ് കൃഷ്ണൻ,പ്രഭുലാൽ,സഫ്തർ ഹാസിഫ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha























