പത്തനംതിട്ടയിൽ സ്ഫോടനം, അനിക്കാട്ട് ചായക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാളുടെ കൈപ്പത്തിയറ്റു, ആറ് പേർക്ക് പരിക്ക്, പൊട്ടിത്തെറിച്ചത് പാറപൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്ത്തുക്കൾ

പത്തനംതിട്ട അനിക്കാട്ട് ചായക്കടയിൽ സ്ഫോടനം. പൊട്ടിത്തെറിയിൽ ഒരാളുടെ കൈപ്പത്തിയറ്റു. ആറ് പേർക്ക് പരിക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം.
രാവിലെ ഒൻപത് മണിയോടുകൂടിയാണ് ആനിക്കാട് പുന്നവേലി പിടന്നപ്ലാവ് എന്ന സ്ഥലത്തെ ചായക്കടയിൽ സ്‌ഫോടനം ഉണ്ടായത്. ചായക്കടയിൽ വന്ന വ്യക്തിയുടെ സഞ്ചിയിലെ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
സ്‌ഫോടക വസ്തുവുമായി എത്തയ വ്യക്തി കിണറിലെ പാറ പൊട്ടിക്കുന്ന വ്യക്തിയാണ്. ചായക്കടയിൽ ആ സമയത്തുണ്ടായിരുന്ന ഉടമ ഉൾപ്പെടെയുള്ള ആറ് പേർക്കാണ് പരുക്കേറ്റത്. രണ്ട് പേർ കോട്ടയം മെഡിക്കൽ കോളജിലും നാല് പേർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























