കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം...

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂലിന്റെ ജയം.
ഇടത് പാര്‍ട്ടികളും ബിജെപിയും മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നിലുള്ളത്. മറ്റുള്ളവര്‍ രണ്ട് സീറ്റിലും ജയിച്ചിട്ടുണ്ട്. 2015-നേക്കാള്‍ സീറ്റുകള്‍ ഉയര്‍ത്തിയാണ് ഇത്തവണത്തെ ജയമെന്നത് തൃണമൂലിനും മമതയ്ക്കും ഇരട്ടി മധുരമാണ് നല്‍കുന്നത്.
ഈ മാസം 19-നാണ് വോട്ടെടുപ്പ് നടന്നത്. 144 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 950 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
2015-ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 115 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്.
https://www.facebook.com/Malayalivartha























