Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ജലകന്യകയുടെ ശില്പം കണ്ടിരിക്കും; ഒരു നാവികനുമായുള്ള പ്രണയംമൂലം കരയിൽ ജീവിക്കാൻ ശപിക്കപ്പെട്ടതിനു ശേഷം മത്സ്യകന്യക വിഷാദത്തോടെ കടലിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്; ലോകത്തെ ഏറ്റവും വലിയ മത്സ്യ കന്യകാ ശില്പങ്ങളിൽ ഒന്നാണ് ഇതെന്ന് ഡോ. തോമസ് ഐസക്ക്

21 DECEMBER 2021 01:03 PM IST
മലയാളി വാര്‍ത്ത

കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ജലകന്യകയുടെ ശില്പം കണ്ടിരിക്കുമല്ലേ ?അതിനു പിന്നിലുള്ള കഥ പറയുകയാണ് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ജലകന്യകയുടെ ശില്പം കണ്ടിരിക്കും. ഒരു നാവികനുമായുള്ള പ്രണയംമൂലം കരയിൽ ജീവിക്കാൻ ശപിക്കപ്പെട്ടതിനു ശേഷം മത്സ്യകന്യക വിഷാദത്തോടെ കടലിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്.

ലോകത്തെ ഏറ്റവും വലിയ മത്സ്യ കന്യകാ ശില്പങ്ങളിൽ ഒന്നായാണ് ഇതു കരുതപ്പെടുന്നത്. ഇത് കൊല്ലം നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി ചെയ്തതാണെന്ന് എത്ര പേർക്കറിയാം! ഇതിന്റെ പിന്നിൽ നഗരസഭാ നേതൃത്വത്തോടൊപ്പം നിന്ന പ്രധാനയാൾ ജി. വിശ്വംഭരൻ ആയിരുന്നു. ആദ്യത്തെ ശില്പി ശ്രീ. ശന്തനു ആയിരുന്നു. പിന്നീട് മറ്റൊരു ശില്‌പിയായ വിജയൻ വി ചവറയാണത് പൂർത്തിയാക്കിയത്.

ഐആർഇയിലെ പ്രോജക്ട് എൻജിനീയർ പദവിയിൽ നിന്ന് വിരമിച്ചപ്പോഴാണ് ജനകീയാസൂത്രണത്തിന്റെ വരവ്. സ്വാഭാവികമായും വിശ്വംഭരൻ അതിന്റെ ഭാഗമായി. നഗരസഭയുടെ വികസനരേഖ തയ്യാറാക്കലായിരുന്നു ആദ്യപണി. സത്യപാലൻ, സുഗതൻ, ബാനർജി തുടങ്ങി ഒരുപറ്റം സീനിയർ പരിഷത്ത് പ്രവർത്തകരും കൂടുണ്ടായിരുന്നു.

താമസിയാതെ മുനിസിപ്പൽതല വിദഗ്ദ സമിതിയുടെ ചെയർമാനായി നിയോഗിക്കപ്പെട്ടു. അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി വിശ്വംഭരനിലെ മരാമത്തു വർക്കുകളിലുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാതല വിദഗ്ദ സമിതിയിൽ മരാമത്തു ഗ്രൂപ്പിന്റെ ചുമതല നൽകി.

ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന കാര്യത്തിൽ നിർബന്ധബുദ്ധിക്കാരനായിരുന്നു. പല തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രോജക്ട് പരിശോധനക്ക് വരുമ്പോൾ വിശ്വംഭരൻ സാറിലെ എഞ്ചിനീയർ ഉണരും. അവരുടെ കൂടെ ചേർന്ന് സൗഹൃദത്തിൽ അതിലെ തെറ്റുകുറ്റങ്ങൾ തിരുത്തി പക്കയാക്കുമായിരുന്നു.

കൊല്ലം നഗരസഭയിലെ മുഴുവൻ സ്കൂളുകളുടെയും അറ്റകുറ്റപ്പണികൾ നടന്നുന്നതിനും ലൈബ്രറികൾക്ക് കെട്ടിടം ഉണ്ടാക്കുന്നതിലും നഗരസഭക്ക് വേണ്ട സാങ്കേതികോപദേശം നൽകുന്നതോടൊപ്പം ആവശ്യമായ ഇടങ്ങളിൽ നേരിട്ട് എത്തുമായിരുന്നു. ഒരിക്കൽപ്പോലും യാത്രപ്പടി വാങ്ങിയിട്ടില്ല. എവിടെപ്പോയാലും സ്വന്തം വാഹനത്തിൽ മാത്രം. ഈ വാഹനത്തിൽ കയറ്റാൻ കഴിയുന്നത്ര ആളുകളെ കൂട്ടിയായിരുന്നു പലപ്പോഴും പരിശീലനങ്ങൾക്ക് വന്നിരുന്നത്.

വന്നാലോ കൃത്യമായി പരിശീലനത്തിൽ പങ്കെടുക്കുന്നതായിരുന്നു ശീലം. ആദ്യ ചിത്രത്തിൽ മുൻനിരയിൽ വലത്തേയറ്റത്ത് പരിശീലന യോഗത്തിൽ ഇരിക്കുന്നത് ജി. വിശ്വംഭരനാണ്. വിശ്വംഭരൻ സാർ വെറും എഞ്ചിനീയർ മാത്രമായിരുന്നില്ല. നല്ലൊരു കർഷകനായിരുന്നു കർഷകശ്രീ അവാർഡ് നേടിയിട്ടുണ്ട്.

നല്ലൊരു സാംസ്ക്കാരിക പ്രവർത്തകനായിരുന്ന അദ്ദേഹം KALA (കൊല്ലം ആർട്ട് ലവേഴ്സ് അസോസിയേഷൻ) യുടെ പ്രസിഡണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിൽ വലിയ താൽപര്യവുമുണ്ടായിരുന്നു. കൊല്ലം നഗരസഭ മുനിസിപ്പാലിറ്റിയിൽ നിന്നും കോർപ്പറേഷൻ ആയപ്പോഴും ജി. വിശ്വംഭരൻ നഗരസഭയുടെ ഭാഗമായിരുന്നു. കഴിഞ്ഞ ഏതാനും മാസം മുമ്പ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends