മന്ത്രി ആന്റണി രാജുവിന്റെ സമയം തെളിയുന്നു.... കെ ബി.ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെയാണ് ഗണേശന്റെ മന്ത്രി സ്ഥാനത്തിന്റെ വാതിലുകള്‍ അടഞ്ഞത്, കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് സി പി എമ്മിന്റെ പിന്തുണയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍

മന്ത്രി ആന്റണി രാജുവിന്റെ സമയം തെളിയുന്നു. കെ ബി.ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെയാണ് ഗണേശന്റെ മന്ത്രി സ്ഥാനത്തിന്റെ വാതിലുകള്‍ അടഞ്ഞത്.
കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് സി പി എമ്മിന്റെ പിന്തുണയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തെത്തിക്കുന്നതില്‍ സി പി എമ്മിനും മുഖ്യമന്ത്രിക്കും താത്പര്യമില്ല. അദ്ദേഹത്തെ മന്ത്രിയാക്കുന്നത് വിവാദങ്ങള്‍ക്ക് വഴിപ്പെടുന്നതിന് തുല്യമാണെന്ന് സി പി എം കരുതുന്നു. യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഗണേശ് കുമാര്‍ തിരികൊളുത്തിയ വിവാദങ്ങള്‍ പിണറായിക്കും പാഠമായി മാറിയിരുന്നു.
ഗണേശ് കുമാറിനെ സഹായിക്കാന്‍ ആരുമില്ല എന്നതാണ് വാസ്തവം.ജി.സുകുമാരന്‍ നായരുടെ പിന്തുണ ഗണേശന്‍ തേടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കുടുംബ വഴക്കില്‍ ഇടപെടാന്‍ അദ്ദേഹം തയ്യാറല്ല. ഉഷയെയും ഗണേശിനെയും തള്ളാതെ മിതത്വ നിലപാടാണ് എന്‍എസ്എസ് സ്വീകരിക്കുന്നത്.
കേരള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസിനെ തെരഞ്ഞെടുത്തത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു.
കെ ബി ഗണേഷ് കുമാറിനെ എതിര്‍ക്കുന്ന നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.. ഗണേഷ് കുമാര്‍ പാര്‍ട്ടി ചെയര്‍മാന്‍ ആയത് ആരുടെയും അറിവോടെയല്ല എന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്... ഗണേഷ് കുമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് ഉഷ മോഹന്‍ദാസ് പറഞ്ഞു... പാര്‍ട്ടിയുടെ ബോര്‍ഡ് കോര്‍പ്പറേഷന്‍ പി എസ് സി മെമ്പര്‍ പദവികളുടെ നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ട്.. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കാനാണ് പുതിയ ഭാരവാഹികളുടെ നീക്കം.. സംസ്ഥാന കമ്മിറ്റിയിലെ 84 അധികം പേരുടെ പിന്തുണയുണ്ടെന്നാണ് ഉഷ മോഹന്‍ദാസ് അവകാശവാദം. എന്നാല്‍ ഉഷയുടെ പാര്‍ട്ടിക്ക് എം എല്‍ എ ഇല്ല.
രണ്ടാം പിണറായി സര്‍ക്കാരില്‍ ഒന്നാം ഊഴത്തില്‍ തന്നെ മന്ത്രിയാവാനുള്ള ?ഗണേഷ് കുമാറിന്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കാരണമായത്. കേരള കോണ്‍?ഗ്രസ് ബിയുടെ സ്ഥാപക ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തര്‍ക്കം മന്ത്രിസഭ രൂപീകരണ ചര്‍ച്ചയില്‍ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുന്‍പ് ബാലകൃഷ്ണ പിള്ളയെഴുതിയ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയര്‍ത്തുന്നത്.
ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മോഹന്‍ദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവര്‍ ഹാജരാക്കിയെന്നാണ് സൂചന. ഈ ഘട്ടത്തില്‍ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.
ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എന്‍എസ് എസിന്റെ പിന്തുണ നേടാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല.
അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വില്‍പ്പത്രത്തില്‍ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയും വില്‍പ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരന്‍ പിള്ള വെളിപ്പെടുത്തിയിരുന്നു. ഉഷ മോഹന്‍ദാസിന്റെ ആരോപണങ്ങള്‍ തള്ളിയ സാക്ഷി പ്രഭാകരന്‍ പിള്ള ഗണേഷിന് വില്‍പ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു. ? എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഗണേശിന്റെ പാര്‍ട്ടി പിളരുന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ആന്റണി രാജുവാണ്. രണ്ടര വര്‍ഷമെന്ന കടമ്പ മറികടക്കാന്‍ ആന്റണി രാജുവിന് ഇതുവഴി കഴിയും.
"
https://www.facebook.com/Malayalivartha