Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

രണ്ടാം പിണറായി സര്‍ക്കാരില്‍ തകര്‍ന്ന് തരിപ്പണമായതില്‍ ഒന്നാം സ്ഥാനത്തുള്ളത് ആഭ്യന്തര വകുപ്പാണെന്ന് ബി ജെ പിയും കോണ്‍ഗ്രസും സിപിഎമ്മും ഇടതുമുന്നണിയും ഒരു പോലെ വിലയിരുത്തുന്നു....ഇടതു മുന്നണിയും പിണറായിക്ക് എതിരായാല്‍ പിണറായി എന്തു ചെയ്യും?

22 DECEMBER 2021 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

തൃശൂര്‍പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപണം

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

മുഖ്യമന്ത്രി പിണറായി വിജയന്റെ പണി ചട്ടിയിലാവുമോ? ബി ജെ പിയും കോണ്‍ഗ്രസും സിപിഎമ്മും ഇടതുമുന്നണിയും ഒരു പോലെ വിലയിരുത്തുന്നു. അതായത് രണ്ടാം പിണറായി സര്‍ക്കാരില്‍ തകര്‍ന്ന് തരിപ്പണമായതില്‍ ഒന്നാം സ്ഥാനത്തുള്ളത് ആഭ്യന്തര വകുപ്പ്.

ഇക്കഴിഞ്ഞ ദിവസം ഒരു ഉന്നത സി പി എം നേതാവ് ഇടതു മന്ത്രിസഭയെ ഉപമിച്ചത് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ വാക്കുകളുമായി ചേര്‍ത്താണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് അത്.

 



മലയാളികള്‍ക്ക് ഇടതു മുന്നണിയോട് എന്തെങ്കിലും താത്പര്യം ഉണ്ടെങ്കില്‍ ഇക്കുറി വോട്ടു ചെയ്യരുതെന്നാണ് ആന്റണി പറഞ്ഞത്. ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഇടതു മുന്നണി തകര്‍ന്നടിയും. ആ വാക്കുകള്‍ ശരിയായെന്നാണ് ഇടതു മുന്നണി പോലും പറയുന്നത്.

കേന്ദ്രം കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നോട്ട പുള്ളിയാക്കിയിട്ട് കുറെ കാലമായി. ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ ഹബ്ബായി മാറിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

 



സംസ്ഥാനത്ത് മാളുകളും വഴിയോര വ്യാപാര സ്ഥാപനങ്ങളും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ രഹസ്യ കേന്ദ്രമാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ കളമശ്ശേരിയിലും ആലുവയിലും അര്‍ധരാത്രി നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തത് പ്രമുഖ മാളുകളിലെ ജീവനക്കാരും വഴിയോരക്കച്ചവടക്കാരുമാണ്. ചില ബേക്കറികളിലും ഫ്രൂട്ട്സ് ഷോപ്പുകളിലും ജോലി ചെയ്തിരുന്നവരും അത്തര്‍ വില്‍പ്പനക്കാര്‍ ഉള്‍പ്പെടെ വഴിയോരക്കച്ചവടത്തിന്റെ പേരില്‍ നഗരം കേന്ദ്രമാക്കിയവരും പ്രകടനത്തിനെത്തിയിരുന്നു.

 



7 പേരെയാണ് ആലപ്പുഴ കൊലപാതകങ്ങളില്‍ അറസ്റ്റ് ചെയ്തത്.എന്നാല്‍ ഇവര്‍ക്കാര്‍ക്കും കൊലപാതകങ്ങളില്‍ നേരിട്ട് പങ്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന പ്രകടനങ്ങളില്‍ പങ്കെടുക്കാനെത്തിയത് അതാതിടങ്ങളിലെ ആളുകളായിരുന്നില്ല. മാളുകള്‍ മുസ്ലിം തീവ്രവാദ സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി നേരത്തേയും ആരോപണമുയര്‍ന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ പലരും തട്ടുകട ജോലികളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മാളുകളില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ കൂട്ടത്തോടെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിനെത്തിയത് അതീവ ഗൗരവമായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. ഷോപ്പിങ് കോംപ്ലക്സുകള്‍, മൊബൈല്‍ സര്‍വീസ് സെന്ററുകള്‍, പച്ചക്കറി-പഴം മാര്‍ക്കറ്റുകള്‍, ഫ്രഷ്-ഫിഷ് ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യാനേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങളിലും കൂട്ടമായി ഇവരെത്തിയിരുന്നു.



കേരളത്തില്‍ ഏതു സമയത്തും കലാപമുണ്ടാക്കാനുള്ള തയ്യാറെടുപ്പാണ് തീവ്രവാദ സംഘങ്ങള്‍ നടത്തുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, തുടങ്ങിയ ജില്ലകളില്‍ നിന്നെത്തിയ നിരവധി പോപ്പുലര്‍ ഫ്രണ്ടുകാരാണ് മാളുകളിലും അനുബന്ധ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെപ്പോലും വെല്ലുവിളിക്കാനും ഭീഷണിപ്പെടുത്താനും ഇക്കൂട്ടര്‍ തയ്യാറാകുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡ് തടയാന്‍ ശ്രമിച്ചിരുന്നു. മൂവാറ്റുപുഴയ്ക്ക് പുറത്തുനിന്നു നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. ഇന്നലെ കൊച്ചിയിലെ ഇ ഡി ഓഫീസ് കൈയടക്കാനുള്ള നീക്കമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേയുള്ള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത ഇക്കൂട്ടര്‍ക്ക് സഹായകരമാകുന്നു. എന്നാല്‍ പിണറായി ഇക്കാര്യങ്ങ
ളൊന്നും അറിയുന്നില്ല.

സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പോലും അതൃപ്തനാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക നാഥ് ബഹ്‌റയോട് ഇക്കാര്യം അദ്ദേഹം പങ്കു വച്ചെന്നാണ് മനസിലാക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (11 minutes ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (19 minutes ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (26 minutes ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (43 minutes ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (46 minutes ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (52 minutes ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (1 hour ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (1 hour ago)

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ  (1 hour ago)

VIDEO VIRAL വീഡിയോ വൈറൽ..  (1 hour ago)

PA Muhamamd Riyas പ്രതികരണവുമായി മന്ത്രി റിയാസ്  (1 hour ago)

കുതിച്ച് വരുന്ന ട്രെയിൻ ട്രാക്കിൽ കുറുകെ കിടന്ന് 14 കാരൻ..!ഒരു നിമിഷംകൊണ്ട് സംഭവിച്ചത്..! ഭയപ്പെടുത്തി ദൃശ്യങ്ങൾ!  (1 hour ago)

കമല്‍ഹാസനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്  (1 hour ago)

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (3 hours ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (4 hours ago)

Malayali Vartha Recommends