തൃക്കാക്കര എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ പി.ടി.തോമസ് അന്തരിച്ചു...അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു , വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം

തൃക്കാക്കര എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ പി.ടി.തോമസ് (70) അന്തരിച്ചു. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അടുത്തകാലത്തായി അദ്ദേഹത്തെ വിവിധ രോഗങ്ങള്‍ അലട്ടിയിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
ഇതേതുടര്‍ന്നാണ് വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.
തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എം.പിയായി. പരിസ്ഥിതി വിഷയങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.
2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്നു. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്ന തോമസ് കെ.എസ്.യുവിൻ്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി.1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി.[4] 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് പതിനഞ്ചാം ലോക്‌സഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തിൽ നിന്നും അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിൻ്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. എം.എ. എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം
അടുത്ത കാലത്ത് മലയാളത്തിലെ മുതിര്‍ന്ന നടി കെപിഎസി ലളിതക്ക് ചികില്‍സ സഹായം നല്‍കിയ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച പി.ടി.തോമസിന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു . കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്ന് ഫേസ്ബുക്കിൽ കുറിച്ചതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം നടന്നത്.
https://www.facebook.com/Malayalivartha