ആദര്‍ശ രാഷ്ട്രീയവും താഴെത്തട്ടിലെ പ്രവര്‍ത്തകരുമായും സാധാരണക്കാരുമായുമുള്ള അടുത്ത ബന്ധവും പി.ടിയെ കോണ്‍ഗ്രസിലെ മികച്ച നേതാവാക്കി.... കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പി.ടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും...

ആരുടെയും പിന്‍ബലമില്ലാതെയാണ് തൊടുപുഴയിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച പി.ടി പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്നത് . ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാന്‍ സാധിക്കുന്ന നേതാവായിരുന്നു അദ്ദേഹം.
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പി.ടി എത്തിയപ്പോള്‍ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്‌പ്പോരുകള്‍ പലവട്ടം സഭയിലുണ്ടായിട്ടുണ്ട്.
തന്റെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. പഠനകാലത്ത് മഹാരാജാസ് കോളജിലെ കെഎസ്യുവിന്റെ തീപ്പൊരി നേതാവായിരുന്നു പി.ടി.
വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായിട്ടും മത-സാമുദായിക സംഘടനകളുമായിട്ടും പി.ടി. കലഹിച്ചിട്ടുണ്ട്. എന്നിരുന്നാല്‍പ്പോലും അടുത്തകാലത്ത് പാര്‍ട്ടിയില്‍ പി.ടി. വീണ്ടും ശക്തനാകുകയായിരുന്നു.
"
https://www.facebook.com/Malayalivartha