പി.ടി. തോമസുമായി വിദ്യാഭ്യാസ കാലം മുതലുള്ള ബന്ധമാണ്; അന്നു മുതലേ ശക്തനായ എതിരാളി; അകാലദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനെന്നപോലെ തന്നെ നാടിനും വലിയ നഷ്ടമാണ്; പി.ടി. തോമസിന്റെ ദീപ്തസ്മരണങ്ങൾക്കു മുന്നിൽ ആദരാഞ്ലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്ന് ഡോ.തോമസ് ഐസക്ക്

പി.ടി. തോമസുമായി വിദ്യാഭ്യാസകാലംമുതലുള്ള ബന്ധത്തെ സ്മരിച്ച് ഡോ.തോമസ് ഐസക്ക് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പി.ടി. തോമസുമായി വിദ്യാഭ്യാസകാലംമുതലുള്ള ബന്ധമാണ്. അന്നു മുതലേ ശക്തനായ എതിരാളി.
തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മഹാരാജാസിൽ വിദ്യാർത്ഥിയായി വന്നത് ഞാനൊക്കെ അവിടം വിട്ടതിനുശേഷമായിരുന്നു. എങ്കിലും പി.ടി. തോമസ് ചർച്ചാ വിഷയമായിരുന്നു.
നേരിട്ട് ഇടപഴകുന്നത് നിയമസഭാ അംഗമായതിനുശേഷമാണ്. നിയമസഭയിൽ യുഡിഎഫ് നിലപാടുകൾക്കുവേണ്ടി ഏറ്റവും നിശിതവും ശക്തവുമായ വാദങ്ങൾ ഉയർത്തിയിരുന്ന എംഎൽഎമാരിൽ ഒരാളായിരുന്നു. എന്നിരുന്നാലും പല കാര്യങ്ങളിലും ഞാനുമായി സംവദിക്കുന്നതിനു സന്നദ്ധനായിരുന്നു.
വികസനകാര്യങ്ങളിൽ പ്രത്യേകിച്ച് കിഫ്ബിയുടെ പ്രോജക്ടുകളിലും മറ്റും രാഷ്ട്രീയ പക്ഷപാദിത്വപരമായ നിലപാട് സ്വീകരിച്ചിരുന്നില്ലായെന്ന ബോധ്യമായിരുന്നു ഇതിനൊരു പ്രധാന കാരണം. കുറച്ചുനാളായി അർബുദരോഗം അദ്ദേഹത്തെ അലട്ടിയിരുന്നതായി അറിയാമായിരുന്നു.
എന്നാൽ അതിൽ നിന്നും വിമുക്തനായിയെന്ന ധാരണയാണ് ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ ഈ സമുന്നത നേതാവിന്റെ അകാലദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനെന്നപോലെ തന്നെ നാടിനും വലിയ നഷ്ടമാണ്.
പി.ടി. തോമസിന്റെ ദീപ്തസ്മരണങ്ങൾക്കു മുന്നിൽ ആദരാഞ്ലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha