ഒരു വര്‍ഷം മുന്‍മ്പ് വിവാഹിതയായ യുവതിയെ ഭർതൃ വീട്ടില്‍ നിന്നും കാണാതായി, വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചകണ്ട് തിരച്ചിലിനായി നാട്ടുകാർ അവിടേക്ക് പാഞ്ഞു, യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ 10 മണിക്കൂര്‍ നീണ്ട തിരച്ചിൽ, ഒടുവിൽ ഇരുപത്തിമൂന്ന് കാരിയുടെ ജീവനറ്റ ശരീരം പാറക്കുളത്തില്‍ കണ്ടെത്തി സ്കൂബ സംഘം

കോഴിക്കോട് വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. ഒരു വര്‍ഷം മുന്‍മ്പ് വിവാഹിതയായ 23 വയസുള്ള ശിശിരയെയാണ് നന്മണ്ട പരലാട് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യയാണ് ശിശിര.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ സ്ക്യൂബ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബ ടീം, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ ടീം എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയത്.
നരിക്കുനി എസ്.ഒ. ടി.പി. രാമചന്ദ്രന്‍, സ്‌കൂബ അംഗങ്ങളായ ശിഹാബുദ്ദീന്‍, അഭിലാഷ്, മിഥുന്‍, ഇന്ദ്രജിത്ത് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ശിശിരയുടെ പിതാവ് തറോല്‍പൊയില്‍ സുരേന്ദ്രന്‍, മാതാവ് ഷീബ.
https://www.facebook.com/Malayalivartha


























