'നിലപാടുള്ള നേതാവായിരുന്നു പി ടി തോമസ്. അദ്ദേഹത്തിന്റെ പല നിലപാടുകളും എതിർത്തവർക്ക് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്രം സാക്ഷി...' പിടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി അഷ്‌റഫ് താമരശ്ശേരി

കോൺഗ്രസ് പാര്‍ട്ടിയിലും പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലും ഉറച്ച നിലപാടിൽ തന്നെ നിൽക്കുന്ന പി.ടി.തോമസ്. കെഎസ്‌യുവില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ ഇടുക്കിയില്‍നിന്ന് ലോക്സഭയിലും തൃക്കാക്കരയില്‍നിന്ന് രണ്ടു തവണ നിയമസഭയിലുമെത്തി. പിടി തോമസിന്റെ നിര്യാണത്തില്‍ നിര്യാണത്തിൽ നിരവധിപേരാണ് അനുശോചന രേഖപ്പെടുത്തുകയാണ്. ഇപ്പോഴിതാ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ.
അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ;
മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് വിട പറഞ്ഞു. നിലപാടുള്ള നേതാവായിരുന്നു പി ടി തോമസ്. അദ്ദേഹത്തിന്റെ പല നിലപാടുകളും എതിർത്തവർക്ക് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്രം സാക്ഷി.
അർബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരിക്കെ വെല്ലൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ വിയോഗത്തോടെ നല്ലൊരു രാഷ്‌ട്രീയ പ്രവർത്തകനെയാണ് നമുക്ക് നഷ്ടമാകുന്നത്. പി ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
Ashraf Thamarasery
https://www.facebook.com/Malayalivartha