മികച്ച പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത്; തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു; കേരള രാഷ്ട്രീയത്തിനും മലയാളി സമൂഹത്തിനുമൊന്നാകെ വലിയ നഷ്ടം; പ്രഗത്ഭനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്; അനുശോചനവുമായി രാഷ്ട്രീയ നേതാക്കന്മാർ

മുതിർന്ന കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എ യുമായ പി.ടി തോമസിന്റെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. മികച്ച പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത്. പരിസ്ഥിതി വിഷയങ്ങളിലുൾപ്പെടെ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്നു പി.ടി തോമസ്.തന്‍റെ നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. കുടുംബത്തിന്‍റെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പി ടി തോമസ് എം എൽ എയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പര്‍ലിമെന്‍റേറിയനുമായിരുന്നു.
തൃക്കാക്കര എം.എൽ.എ യും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പി.ടി തോമസിന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. പാർലമെന്റിലും നിയമസഭയിലും ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമാണ് പി.ടി തോമസിന്റേത്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്നവരാണെങ്കിലും വ്യക്തിപരമായ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിനും മലയാളി സമൂഹത്തിനുമൊന്നാകെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചിച്ചു. ഇടുക്കിയുടെ കാര്‍ഷിക മണ്ണില്‍ നിന്ന് കേരള രാഷ്ട്രീയത്തില്‍ വളര്‍ന്നു പന്തലിച്ച നേതാവായിരുന്നു പി.ടി. പ്രതിസന്ധികളിലും വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കാത്ത അദ്ദേഹം ലോക്‌സഭയില്‍ ഇടുക്കിയെ പ്രതിനിധീകരിച്ച് നിരവധി വിഷയങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു. ഇടുക്കി എംപി ആയിരുന്നപ്പോള്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പ്രഗത്ഭനായ രാഷ്ട്രീയ നേതാവിനെയാണ് പി.ടി. തോമസിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha