കൊടും ക്രൂരത, കണ്ണൂരിൽ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂരിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57)യെ ആണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























