മുഖ്യമന്ത്രി പിണറായി വിജയന്റെ പണി റിയല്‍ എസ്റ്റേറ്റ് ആണോ?; ജൈക്കയില്‍ നിന്നു വായ്പ എടുത്ത് കമ്മീഷന്‍ വാങ്ങാനാണ് കെ റെയില്‍ നടപ്പാക്കുന്നത്; മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ധിക്കാരത്തോടെ സര്‍വേകല്ലുകള്‍ സ്ഥാപിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ജൈക്കയില്‍ നിന്നു വായ്പ എടുത്ത് കമ്മീഷന്‍ വാങ്ങാനാണ് കെ റെയില്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പണി റിയല്‍ എസ്റ്റേറ്റ് ആണോയെന്നും എന്‍കെ പ്രേമചന്ദ്രന്‍ എം.പി. റെയില്‍വേയില്‍ നിന്ന് വ്യക്തമായ അനുമതിയില്ലെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ധിക്കാരത്തോടെ സര്‍വേകല്ലുകള്‍ സ്ഥാപിക്കുകയാണെന്നും എംപി പറഞ്ഞു. സില്‍വര്‍ ലൈനിനെ എതിര്‍ക്കാത്തവര്‍ യുഡിഎഫിനെ പിന്നില്‍ നിന്ന് കുത്തിമലര്‍ത്തുകയാണെന്ന് ശശി തരൂരിന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha