ഗാര്‍ഹിക പീഡന പരാതിയില്‍ ഒന്നരമാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല; പോലീസ് സ്‌റ്റേഷനില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു; രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗാര്‍ഹിക പീഡന പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരവൂര്‍ സ്വദേശിനി ഷംനയാണ് കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവും, ഭര്‍തൃമാതാവും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 14 നാണ് ഷംന പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഒന്നരമാസം കഴിഞ്ഞും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് രാവിലെ യുവതി പരവൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സിഐയോട് കാര്യം തിരക്കി. എന്നാല്‍ വളരെ മോശമായാണ് സിഐ യുവതിയോട് പെരുമാറിയത്. തുടര്‍ന്ന് നീതിയ്‌ക്കായി യുവതി എസിപിയെയും സമീപിച്ചു. എന്നാല്‍ എസിപിയില്‍ നിന്നും മോശം അനുഭവം നേരിട്ടതോടെ യുവതി സ്‌റ്റേഷന് മുന്‍പില്‍ കൈഞരമ്ബ് മുറിയ്‌ക്കുകയായിരുന്നു.
ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതിന് പിന്നാലെ തനിക്കെതിരെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേസ് കൊടുത്തിരുന്നതായി ഷംന പറഞ്ഞു. സിഐയുടെ ബന്ധുവാണ് ഭര്‍ത്താവ്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഭര്‍ത്താവ് നല്‍കിയ കേസില്‍ പ്രതിയാക്കി നടപടി സ്വീകരിക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പുറമേ സാക്ഷിമൊഴികളും, തെളിവുകളും സിഐ അട്ടിമറിക്കാന്‍ ശ്രമിച്ചു. നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഷംന വ്യക്തമാക്കി.
അതേസമയം ഷംനയുടെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും, തെളിവില്ലാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വൈകുന്നതെന്നുമാണ് പോലീസിന്റെ വാദം.
https://www.facebook.com/Malayalivartha


























