പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും ഒഴിവാക്കണം; ജനങ്ങളുമായി ഇടപെടാൻ പ്രത്യേക പരിശീലനം കൊടുക്കണം; പിതാവിനെയും മകളെയും പിങ്ക് പോലീസ് നടുറോഡിൽ അപമാനിച്ച സംഭവത്തിൽ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ഹൈക്കോടതി

ഞങ്ങൾ ഒരു ചില്ലിക്കാശുപോലും കൊടുക്കില്ല... സർക്കാരിന്റെ ആ വാശിയെ മലർത്തിയടിച്ച് കോടതി... ഒരു എട്ടുവയസ്സുകാരി നടുറോഡിൽ അനുഭവിച്ച അപമാനത്തിന് കോടതി ഇട്ട വില ഒന്നര ലക്ഷം രൂപ..... മാത്രമല്ല പിങ്ക് യജമാനത്തിക്കും കണക്കിന് ശാസനയാണ് കോടതി നൽകിയിരിക്കുന്നത് അക്ഷരാർത്ഥത്തിൽ മാസല്ല കൊലമാസ്സ് ആയി മാറിയിരിക്കുകയാണ് ഈ വിഷയത്തിൽ കോടതി....
പിതാവിനെയും മകളെയും പിങ്ക് പോലീസ് നടുറോഡിൽ അപമാനിച്ച സംഭവത്തിൽ സർക്കാറിന്റെ നിലപാടുകളെ തൂത്തെറിഞ്ഞ് കോടതി വിധി. ആ കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സർക്കാരിനോട് കോടതി പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയോട് കോടതി പറയുകയുണ്ടായി .
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും ജനങ്ങളുമായി ഇടപെടാൻ പ്രത്യേക പരിശീലനം കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരിക്കുകയാണ് . ശരിക്കും ന്യയമായ കാര്യം . പിങ്ക് യജമാനത്തിക്ക് അത് അത്യവശ്യം തന്നെയാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അവർ ഒന്ന് പഠിക്കട്ടെ . പരാതിക്കാർക്ക് കോടതി ചെലവിലേക്ക് 25000 രൂപ നൽകാനും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ചത് നെറിക്കെട്ട നിലപാട് തന്നെ ആയിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ . കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ കർക്കശമായി അറിയിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ഉണ്ടായ സർക്കാരിന്റെ നിലപാട് മാറ്റത്തെ സിംഗിൾബെഞ്ച് കർക്കശമായി വിമർശിക്കുന്ന സാഹചര്യം വരെ ഉണ്ടായി .അതിനു ശേഷമായിരുന്നു ഹർജി വിശദമായി തന്നെ പരിശോധിക്കുക എന്ന തീരുമാനത്തിൽ കോടതി എത്തിയത് .
സംഭവത്തിന്റെ വീഡിയോ ദൃശ്യം പൊലീസിന്റെ കൈയിലുണ്ടായിരുന്നു. ഇത് ഹാജരാക്കാൻ കോടതി അവശ്യപ്പെടുകയും ചെയ്തു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് എട്ടു വയസുകാരി പിതാവ് മുഖേന ഹർജി നൽകിയിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് കോടതിക്ക് ബോധിക്കപ്പെടുകയായിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്.
ഇത്രയും പൊതുവായി ആ അച്ഛനും മകളും അപമാനിക്കപ്പെട്ടിട്ടും സർക്കാർ ഉയർത്തിയത് പൊള്ളിയായ വാദങ്ങൾ ആയിരുന്നു. കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സർക്കാർ പറഞ്ഞിരുന്നു . പൊലീസ് ഉദ്യോഗസ്ഥ ചെയ്‌ത തെറ്റിന് എടുക്കാൻ കഴിയുന്ന നിയമനടപടി സർക്കാർ എടുത്തിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
നഷ്ടപരിഹാരം ഞങ്ങൾ കൊടുക്കില്ല , അത് വേണമെങ്കിൽ ഈ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാമെന്നും അതിന് തടസമൊന്നുമില്ലെന്നുമാണ് സർക്കാർ സ്വീകരിച്ചിരുന്ന നിലപാട്. മാത്രമല്ല നാല് സാക്ഷി മൊഴികളും സർക്കാർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പൊലീസുദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന് തെളിയിക്കുന്ന മൊഴികളായിരുന്നു സമർപ്പിച്ചതെല്ലാം.
കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്റെ ബെഞ്ച് ആണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പറയുകയുണ്ടായി . പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെയും കോടതി വിമര്‍ശിക്കുക കൂടെ ചെയ്തപ്പോൾ എന്ത് മാത്രം തെറ്റാണു അവർ ചെയ്തതെന്ന് ബോധ്യമായിട്ടുണ്ടാകുമോ?
കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിക്കുന്ന ഘട്ടം വരെ ഉണ്ടായി. പോലീസ് ഉദ്യോഗസ്ഥയയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയില്‍ അറിയിച്ചിരുന്നു .
കുട്ടി വലിയതോതിലുള്ള മാനസിക സംഘര്‍ഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരില്‍ നിന്ന് നീതികിട്ടിയില്ലെന്നും അതിനാല്‍ മാപ്പ് അപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക കോടതിയില്‍ പറഞ്ഞിരുന്നു . ഈ സംഭവത്തിൽ പൊലീസുകാരിക്കെതിരെ നടപടി എടുക്കാനാവില്ലെന്ന് ഹൈക്കോടതിയോട് സർക്കാർ നേരത്തെ അറിയിച്ചിരുന്നു . എങ്കിൽ പ്രശ്നം വഷളാകുമെന്നു കോടതി മുന്നറിയിപ്പ് നൽകിയിരുന്നു .എന്തായാലും കോടതി ഇരയ്‌ക്കൊപ്പം നിന്ന ഈ വിധി വളരെ സ്വാഗാതർഹമാണ്.
https://www.facebook.com/Malayalivartha


























