കെ എസ് യു പ്രവര്‍ത്തന കാലത്ത് പി ടി തോമസ് എനിക്ക് വലിയ ഊര്‍ജ്ജവും ധൈര്യവുമായിരുന്നു; വളരെ കുറച്ച് തവണ മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടൊള്ളു; സഃസാരിച്ചപ്പോഴൊക്കെയും അദ്ദേഹം എന്നോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം ഇന്നും കാതുകളിലുണ്ട്; അന്തരിച്ച പി ടി തോമസിനെ സ്മരിച്ച് ജസ്‌ലാമാടശേരി

അന്തരിച്ച പി ടി തോമസിനെ സ്മരിക്കുകയാണ് കെ എസ് യു പ്രവർത്തക കൂടിയായ ജസ്‌ലാമാടശേരി. ജെസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; കെ എസ് യു പ്രവര്‍ത്തന കാലത്ത് പി ടി തോമസ് എനിക്ക് വലിയ ഊര്‍ജ്ജവും ധൈര്യവുമായിരുന്നു.. വളരെ കുറച്ച് തവണ മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടൊള്ളു..
സഃസാരിച്ചപ്പോഴൊക്കെയും അതിന് വേണ്ടി സമയം മാറ്റിവെച്ച് ആത്മാര്‍ത്ഥമായി തന്നെ സംസാരിച്ചിരുന്നു.. കെ എസ് യൂ വില്‍ ഉയര്‍ന്ന് വരണമെന്നും..സമൂഹത്തില്‍ മാറ്റമുണ്ടാക്കണമെന്നും എന്നും കൂടെയുണ്ടാവണമെന്നും ധൈര്യമായി പിന്നിലുണ്ടാവുമെന്നും ഗ്രൂപ്പുകള്‍ക്കധീതമായി പാര്‍ട്ടിയാണ് വലുതെന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്നു..
അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് കോളേജ് പഠന കാലത്ത് ഇലക്ഷന്‍ കാമ്പയിനിന് തൃക്കാക്കര വന്ന് പോവുമായിരുന്നു..തെരുവുകളില്‍ പ്രസംഗിക്കുമായിരുന്നു.. പലപ്പോഴും ഇഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളില്‍ ആദ്യ രണ്ടില്‍ അദ്ദേഹത്തിന്‍റെ പേരെഴുതീട്ടുണ്ട്... മരണം വല്ലാതെ അസ്വസ്തമാക്കുന്നു..
ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ എന്‍റെ വീട്ടില്‍ വന്നു.. എനിക്ക് നെഹ്റുവിന്‍റെ ഒരു പുസ്തകവും സമ്മാനമായി തന്നു.. മനസ്സറിഞ്ഞ് തോമസങ്കിള്‍ എന്ന് വിളിക്കാനും.. ആ മോളെ പറ എന്ന വാക്കുകളും.. ഇന്നും കാതുകളിലുണ്ട്..
https://www.facebook.com/Malayalivartha


























