കോവിഡിന്റെ കൃത്യമായ ഉറവിടം ഇതുവരെയും കണ്ടെത്താനായില്ല! 101അധ്യാപകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതായി വിവരം: കുട്ടികള്‍ക്കിടയില്‍ വ്യാപനം കണ്ടെത്തിയിട്ടില്ല, വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിൽ

പത്തനംതിട്ട ജില്ലയിലെ സ്കൂള്‍ അധ്യാപകരില്‍ കോവിഡ് വർധിച്ചുവരുന്നു. 101അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. സ്കൂള്‍ തുറന്ന ശേഷമാണ് ഇത്രയും അധ്യാപകര്‍ക്ക് കോവിഡ് വർധിച്ചിരിക്കുന്നത്.
ഇതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളുംആശങ്കയിലായിരിക്കുകയാണ്. പല കുട്ടികളും പനി ലക്ഷണങ്ങള്‍ കാണിക്കുന്നതായി രക്ഷിതാക്കളും വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഇപ്പോള്‍ വൈറല്‍ പനിയും വ്യാപിച്ചിരിക്കുകയാണ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് നവംബര്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും ക്ലാസ്സിലേക്ക് എത്തിത്തുടങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് രോഗം വ്യാപിച്ചിരിക്കുന്നത്. സ്കൂകളില്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇപ്പോള്‍ പാലിക്കുന്നില്ലെന്നും പറയുന്നുണ്ട്.
തുടക്കത്തില്‍ ജില്ലയില്‍ അധ്യാപകരും അനധ്യാപകരുമടക്കം 59പേര് ഒരു ഡോസ് വാക്സിന് പോലും എടുത്തിട്ടില്ല. പരാതിക്കുശേഷം 13പേരോഴികെ എല്ലാവരും വാക്സിന് എടുത്തു. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതുകൊണ്ടാണ് വാക്സിൻ സ്വീകരിക്കാത്തതെന്നാണ് ലഭിക്കുന്ന വിവരം.
കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാ അധ്യാപകരും വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ആറായിരത്തിലധികം അധ്യാപകര്‍ ജില്ലയില്‍ നിലവില്‍ സ്കൂളുകളില്‍ എത്തുന്നുണ്ട്. 60 കുട്ടികള്‍ വരെയുള്ള ക്ലാസുകളുണ്ട് ജില്ലയില്‍.
കോവിഡിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ സ്കൂളില്‍നിന്ന് പകര്‍ന്നതാകാമെന്ന് കരുതാനാകില്ലെന്ന് അധികൃതര്‍ പറയുന്നു. രോഗലക്ഷണം കണ്ടാല്‍ തന്നെ അധ്യാപകര്‍ പരിശോധന നടത്താറുള്ളതിനാല്‍ കുട്ടികള്‍ക്കിടയില്‍ വ്യാപനം കണ്ടെത്തിയിട്ടില്ല.
അപകടകരമായ സാഹചര്യമില്ലെന്നാണ് സ്കൂള്‍, ആരോഗ്യ വകുപ്പ് അധികൃതരുടെ അഭിപ്രായം. അതേസമയം സ്കൂള്‍ തുറന്ന സമയത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതെല്ലാം ലംഘിച്ചു. പലസ്ഥലത്തും സ്കൂള്‍ ബസുകളില്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞ് പോകുന്നുണ്ട്.
https://www.facebook.com/Malayalivartha


























