ആസിഫ് അലി കൈകാണിച്ചുവെങ്കിലും വണ്‍വേയിലായിരുന്ന മേയര്‍ ആര്യ രാജേന്ദ്രന് ഒന്നും ചെയ്യാനായില്ല; പിന്നെ കണ്ട കാഴ്ച കൗതുകം നിറഞ്ഞത്

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. യുവ മേയര്‍ എന്ന നിലയില്‍ ആര്യയുടെ പ്രശസ്തി കേരളവും കന്നിട്ടുണ്ട്. ഇപ്പോഴിതാ യാത്രാമദ്ധ്യേ അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആര്യ രാജേന്ദ്രന്‍. നടന്‍ ആസിഫ് അലി ആയിരുന്നു ആ അതിഥി. അണ്ടര്‍പാസിലൂടെ പോകാന്‍ തുടങ്ങുമ്പോഴാണ് ആസിഫ് അലി കൈവീശി അഭിവാദ്യം ചെയ്തത് കണ്ടതെന്നും, വണ്ടി നിര്‍ത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലാത്തതിനാല്‍ തിരികെ വന്ന് അദ്ദേഹത്തെ കണ്ടുവെന്ന് മേയര്‍ കുറിച്ചു.
മേയറുടെ കുറിപ്പ് ഇങ്ങനെയാണ്:
പാളയം വഴി പോകുമ്പോള്‍ അവിടെ ചെറിയ ആള്‍ക്കൂട്ടം. അണ്ടര്‍പാസ്സിലൂടെ പോകാന്‍ തുടങ്ങുമ്പോഴാണ് അവിടെ നിന്നൊരാള്‍ കൈവീശി അഭിവാദ്യം ചെയ്യുന്നത് കണ്ടത്. അത് ശ്രീ ആസിഫ് അലിയായിരുന്നു. പക്ഷെ വണ്ടി നിര്‍ത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലായിരുന്നു റോഡില്‍. എങ്കിലും മുന്നോട്ട് പോയി തിരികെ വന്ന് അദ്ദേഹത്തെ കണ്ടു.
പുതിയ സിനിമയുടെ ഷൂട്ടിംങ്ങ് നഗരത്തില്‍ വച്ച് നടക്കുകയാണ്. മറ്റു നഗരങ്ങളിലെക്കാള്‍ തിരുവനന്തപുരം നഗരത്തിലെ ഷൂട്ടിങ്ങ് അനുഭവം മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നഗരസഭാ ഭരണസമിതിക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
https://www.facebook.com/Malayalivartha


























