പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസ്... പ്രതിക്കെതിരെ പരാതിയൊന്നുമില്ല എന്നും പ്രതിക്ക് ജാമ്യം നല്‍കണം എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് ജാമ്യം നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. പറവൂര്‍ സ്വദേശിയായ യുവാവിന് വേണ്ടിയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടി നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയാണ്. അടുത്ത മാസം മാത്രമേ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാവുകയുള്ളൂ.
പെണ്‍കുട്ടിയുടെ വിവാഹം പ്രതിയുമായി ഉറപ്പിച്ചിരുന്നതാണെന്നും അടുത്ത മാസം വിവാഹം നടത്താന്‍ ഇരിക്കെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്നുമാണ് മാതാപിതാക്കള്‍ അപേക്ഷയില്‍ പറയുന്നത്. പ്രതിക്കെതിരെ പരാതിയൊന്നുമില്ല എന്നും പ്രതിക്ക് ജാമ്യം നല്‍കണം എന്നും അപേക്ഷയുണ്ട്.
https://www.facebook.com/Malayalivartha