'പൊലീസുകാർ അയൽപക്ക വീടുകളിൽ വന്ന് ഹെൽമറ്റ് വാങ്ങിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്. ഞങ്ങളാണ് പൊലീസുകാരെ രക്ഷപ്പെടുത്തി പല വഴിയിൽക്കൂടെ ഇവിടെനിന്ന് മാറ്റിക്കൊണ്ടുപോയത്. കല്ലേറ് നടന്നിട്ടുണ്ട്...' കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവം, വെളിപ്പെടുത്തലുമായി നാട്ടുകാർ

സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ക്രിസ്മസ് ആഘോഷത്തിനിടെ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ വൻ സംഘർഷം. സമീപകാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് പോലീസ് ഓപ്പറേഷനാണ് ഇതിനിടെ അരങ്ങേറിയത്. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കിറ്റെക്‌സ് ഗ്രൂപ്പിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റിപ്പോർട്ട്. 156 അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. നടന്നത് സംഘടിത ആക്രമണമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 'ഞങ്ങളാണ് പൊലീസുകാരെ രക്ഷപ്പെടുത്തി പല വഴിയിൽക്കൂടെ ഇവിടെനിന്ന് മാറ്റിക്കൊണ്ടുപോയത്. കല്ലേറ് നടന്നിട്ടുണ്ട്. പൊലീസുകാർ അയൽപക്ക വീടുകളിൽ വന്ന് ഹെൽമറ്റ് വാങ്ങിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.'- എന്നും നാട്ടുകാർ പറഞ്ഞു.
അതേസമയം കിഴക്കമ്പലത്തെ സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയുംവേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ് പ്രതികരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുതെന്നും, എല്ലാവരും ആക്രമികളല്ലെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
ഇതിനുപിന്നാലെ പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. പോലീസുകാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റതായാണ് ലഭ്യമാകുന്ന വിവരം. ഇതേതുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ അഗ്‌നിക്കിരയാക്കി. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എ.എസ്.ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേൽക്കുകയുണ്ടായി.
ക്രിസ്മസ് ആഘോഷത്തിനിടെ മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്നത്തിന് തുടക്കമെന്ന് പോലീസ് ചൂണ്ടിക്കാണിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലും ഇവര്‍ മര്‍ദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha
























