പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്ത് പോകേണ്ടിവരും..... കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍...

കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്ത് പോകേണ്ടിവരുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി.
കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി തരൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി എംപിമാരെല്ലാം പാര്‍ട്ടിക്ക് വഴിപ്പെടണം. തരൂര്‍ കോണ്‍ഗ്രസില്‍ വെറുമൊരു എംപി മാത്രമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പി.ടിയുടെ പ്രതീകാത്മക ശവഘോഷയാത്ര നടത്തിയ സംഭവത്തില്‍ പുരോഹിതര്‍ക്ക് പശ്ചാത്താപമുണ്ട്. കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ഒരു നിലപാടിലെത്തിയിട്ടില്ല. ഞങ്ങള്‍ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹപ്രായം 21 വയസ്സാക്കുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.
പി.ടി. തോമസിന്റെ നിലപാട് ശരിയെന്ന് കാലം തെളിയിച്ചു. ശരീരം ദഹിപ്പിക്കണമെന്ന ആഗ്രഹം പാര്‍ട്ടി നടത്തിക്കൊടുത്തു. ചിതാഭസ്മം ഉപ്പുതോട്ടിലെ കുടുംബകല്ലറയില്‍ സമര്‍പ്പിക്കും. ജനുവരി മൂന്നിന് ചടങ്ങ് നടത്തും.
"
https://www.facebook.com/Malayalivartha