ഒടുവിൽ എല്ലാവരും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു; കാർഷിക നിയമത്തിനു എതിരെ സമരം ചെയ്തവർ എല്ലാവരും ഒന്നിച്ചു പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു; കോൺഗ്രസ് ബിജെപി പാർട്ടികൾ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളും പ്രവർത്തികളുമൊക്കെ പണ്ടൊക്കെ വിമർശിച്ചിരുന്നവർ ഇപ്പോൾ അംഗീകരിക്കാൻ തുടങ്ങിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പുകൾക്ക് നല്ല സ്വീകാര്യത കിട്ടാറുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹം പങ്കു വച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമായ കാര്യങ്ങളാണ്. തന്റേതായ രാഷ്ട്രീയ നിരീക്ഷണമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. ഒടുവിൽ എല്ലാവരും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു . കാർഷിക നിയമത്തിനു എതിരെ സമരം ചെയ്തവർ എല്ലാവരും ഒന്നിച്ചു പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു . കോൺഗ്രസ് ബിജെപി പാർട്ടികൾ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത് . പഞ്ചാബിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്നും , പുതിയ പാർട്ടി പഞ്ചാബിലെ ഭരണം കോൺഗ്രസിൽ നിന്നും പിടിച്ചു , സമര നായകൻ മുഖ്യമന്ത്രി ആകുമെന്നും സമരം ചെയ്ത കർഷകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമരം നടത്തിയ കർഷകർ AAP (ആം ആദ്മി പാര്ട്ടി) യുമായി ചർച്ച നടത്തുന്നുണ്ട് . ചർച്ച വിജയിച്ചാൽ സഖ്യം ഉണ്ടാക്കി മത്സരത്തിന് ഇറങ്ങും . നിലവിൽ ആം ആദ്മി പഞ്ചാബിൽ കരുത്തു തെളിയിച്ചു വരുന്നതിനാൽ ചിലപ്പോൾ ഇതോടെ പഞ്ചാബ് ഭരണം പിടിക്കാനാകും . പക്ഷെ യഥാർത്ഥത്തിൽ പഞ്ചാബിലെ മുഴുവൻ കർഷകരും നിയമത്തിനു എതിര് ആയിരുന്നോ എന്നറിയാൻ നിയമസഭാ ഫലം വരുന്നത് വരെ നമ്മൾ കാത്തിരിക്കേണ്ടി വരും .
ഡെൽഹിയോടോപ്പോം കാർഷിക സമരത്തിന്റെ മറവിൽ , ആ സുവർണ്ണ അവസരം ഉപയോഗിച്ച് പഞ്ചാബിൽ കൂടി ആം ആദ്മി വന്നാൽ കെജ്രിവാൾ ജി നാഷണൽ ലെവൽ ഉയർന്നു ഭാവിയിൽ ബിജെപി ക്ക് എതിരെ പ്രതിപക്ഷമായി ഉയരാം. കേന്ദ്രത്തിൽ മുഖ്യ പ്രതിപക്ഷമായി കോൺഗ്രസ് പാർട്ടി അല്ലാതെ , രണ്ടു സംസ്ഥാനങ്ങളിൽ മൊത്തം ഭരണം ഉള്ള ആരും ഇല്ല എന്ന റെക്കോർഡ് ഇതോടെ മറികടക്കാനാകും . മറ്റു കുഞ്ഞു പാർട്ടിക്കാരെല്ലാം ഒരു സംസ്ഥാനതു മാത്രം ഒതുങ്ങിയിവർ ആണല്ലോ .
പഞ്ചാബിൽ നിലവിൽ ഭരിക്കുന്ന കോൺഗ്രസ് പാർട്ടി സിദ്ധു ജി, മുൻ മുഖ്യൻ അമരീന്ദർ സിംഗ് ജിയും തമ്മിൽ നടന്ന ഗ്രൂപ്പ് പോരിൽ പിളർന്ന അവസ്ഥയിലാണ് . അമരീന്ദർ ജി ബിജെപിയുമായി സഖ്യത്തിലുമായി . കാർഷിക നിയമത്തിനു എതിരെ ഉണ്ടായ സമരം കൊണ്ട് ആം ആദ്മിക്ക് കോളടിച്ചു എന്ന് സാരം .
( വാൽകഷ്ണം ... പഞ്ചാബിലെ കോൺഗ്രസ് പാർട്ടി എത്രയും പെട്ടെന്ന് ഈ പുതിയ കാർഷിക പാർട്ടിക്ക് എതിരെ എന്തെങ്കിലും തന്ത്രങ്ങൾ മെനയണം . ഇപ്പോഴും ഭരണത്തിൽ ഉള്ളത് വെച്ച് എന്തെങ്കിലും ജന ഉപകാരപ്രദമായ വല്ല പദ്ധതിയും ഉടനെ പ്രഖ്യാപിക്കുക . അല്ലെങ്കിൽ ആദ്മി ഇനി പഞ്ചാബ് ഭരിച്ചേക്കാം . എന്നാൽ അമരീന്ദർ സിംഗ് ജിയുടെ വ്യക്തി പ്രഭാവം ബിജെപിക്കു ഗുണം ചെയ്‌താൽ ചിലപ്പോൾ പഞ്ചാബിൽ തൂക്കു മന്ത്രിസഭക്കും സാധ്യത ഉണ്ട് .) (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
https://www.facebook.com/Malayalivartha