പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്താക്കും, ഇക്കാര്യത്തിൽ കർശന നിലപാട് പാർട്ടിക്കുണ്ട്, പാര്‍ട്ടി എംപിമാരെല്ലാം പാര്‍ട്ടിക്ക് വഴിപ്പെടണം. തരൂര്‍ കോണ്‍ഗ്രസില്‍ വെറുമൊരു എം.പി മാത്രമാണ്, കെ റെയില്‍ വിഷയത്തില്‍ തരൂരിന് സുധാകരന്‍റെ മുന്നറിയിപ്പ്, കെ.റെയിൽ പിണറായി സർക്കാരിന് പണം ഉണ്ടാക്കാനുള്ള പദ്ധതി മാത്രം

ശശി തരൂർ എം.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത്. കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്ത് പോകേണ്ടിവരുമെന്നും ശശി തരൂരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുധാകരന്‍. ഇക്കാര്യത്തിൽ കർശന നിലപാട് പാർട്ടിക്കുണ്ട്. കണ്ണൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി എംപിമാരെല്ലാം പാര്‍ട്ടിക്ക് വഴിപ്പെടണം. തരൂര്‍ കോണ്‍ഗ്രസില്‍ വെറുമൊരു എം.പി മാത്രമാണ് .ശശി തരൂർ ഇന്ത്യൻ രാഷ്രീയത്തിന്റെ നേർവഴിയിലേക്ക് എത്തിയിട്ടില്ല. കെ. റെയിൽ പിണറായി സർക്കാരിന് പണം ഉണ്ടാക്കാനുള്ള പദ്ധതി മാത്രമാണെന്നും സുധാകരൻ വിമർശിച്ചു.
നേരത്തെ വിഷയത്തിൽ തരൂരിനെതിരെ സുധാകരന്‍ വിമർശനമുന്നയിച്ചിരുന്നു. ശശിതരൂര്‍ പാര്‍ട്ടിയോടൊപ്പം ഒതുങ്ങി നില്‍ക്കണം. ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല. അതിനകത്തുള്ള അര്‍ഥം നിങ്ങള്‍ക്ക് ഊഹിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശശി തരൂര്‍ എം.പിയുടെ അഭിപ്രായത്തെ കുറിച്ച് പാര്‍ട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടും.
തരൂര്‍ എന്ന വ്യക്തിയെയും എം.പിയെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. അതിനകത്തുള്ള അര്‍ഥം നിങ്ങള്‍ക്ക് ഊഹിച്ചെടുക്കാമെന്നും പദ്ധതിയെ കുറിച്ച് വ്യത്യസ്ത നിലപാട് പാര്‍ട്ടിക്കകത്തുണ്ട്. അങ്ങനെ അഭിപ്രായ വ്യത്യാസമുള്ളവര്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കണം. പഠിച്ചിട്ട് തന്നെയാണ് പാര്‍ട്ടിയും നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെ റെയിലിനെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ കോൺഗ്രസ് എം പി ശശിതരൂർ ഒപ്പിടാതിരുന്നത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. കെ റെയിലിന്റെ നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് എം പിമാർ നിവേദനം നൽകിയത്.
കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി കുമാറിന് നൽകിയ നിവേദനത്തിൽ പുതുച്ചേരി എം പി വി വൈത്തി ലിംഗമടക്കം പതിനെട്ട് യു ഡി എഫ് എം പിമാരാണ് ഒപ്പിട്ടിട്ടുള്ളത്. എന്നാൽ നിവേദനത്തിൽ താൻ ഒപ്പുവയ്ക്കാത്തത് കൊണ്ട് താൻ പദ്ധതിക്ക് അനുകൂലമാണ് എന്നല്ല അർത്ഥമാക്കുന്നതെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടത്.
വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നുള്ളതിനാലാണ് മാറി നിൽക്കുന്നത്. താൻ ഒപ്പിടാതിരുന്നത് ഏറെ ഊഹാപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ടെന്ന് മനസിലാക്കിയതിനാലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയത്.
പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന് മുരളീധരന്‍ പറഞ്ഞു.ഒരു വശത്ത് പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. തരൂരിനോട് വിശദീകരണം ചോദിക്കാതെ അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. നിലപാട് തിരുത്തിയില്ലെങ്കില്‍ തുടര്‍ന്ന് എന്ത് ചെയ്യുമെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നു മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























