പിണറായിയുടേത് സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം; മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍

ലീഗ് വഖഫ് വിഷയമുള്‍പ്പടെയുള്ള സംഭവങ്ങള്‍ വര്‍ഗീയമാക്കി മാറ്റുന്നു എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്ലിം ജനവിഭാഗത്തിനുവേണ്ടി ലീഗ് സംസാരിക്കുമ്ബോള്‍ അത് വര്‍ഗ്ഗീയമാക്കി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ചില അജണ്ടകളുണ്ട്. സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചിട്ട് മുതലെടുപ്പ് നടത്തുക എന്നതാണതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വഖഫ് നിയമനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ സമാന ചിന്താഗതിയുള്ള എല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കും. നിയമപരമായ പോരാട്ടത്തിന്റെ കാര്യമാകട്ടെ, പ്രക്ഷോഭമാകട്ടെ ആരെല്ലാം ഈ വിഷയത്തില്‍ കൂട്ടുണ്ടോ അവരുമായെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























