പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല; കെ റെയില്‍ പദ്ധതി ഇക്കാലത്തല്ലെങ്കില്‍ പിന്നെ എപ്പോള്‍ നടക്കും; പദ്ധതിക്കെതിരെയുള്ള എതിര്‍പ്പുകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

കെ റെയില്‍ പദ്ധതിക്കെതിരെയുള്ള എതിര്‍പ്പുകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കില്‍ അത് നടപ്പാക്കാനാണ് സര്‍ക്കാര്‍. പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. എന്നാല്‍, ജനങ്ങളുടെ ന്യായമായ എതിര്‍പ്പുകളെ അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ പദ്ധതി ഇക്കാലത്തല്ലെങ്കില്‍ പിന്നെ എപ്പോള്‍ നടക്കുമെന്നും പിണറായി ചോദിച്ചു. കാസര്‍കോട്ട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം നടത്തിയാല്‍ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമാണ് ഉള്ളത്. വര്‍ഗീയത പ്രചരിപ്പിച്ച് പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ശ്രമം. എന്നാല്‍ ഈ വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha