മദ്യലഹരിയില്‍ ആയിരുന്ന ആക്രമിസംഘം ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരന്മാരെ മര്‍ദ്ദിച്ചു; മര്‍ദനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശ്രീകാര്യത്ത് മദ്യലഹരിയില്‍ ആയിരുന്ന ആക്രമിസംഘം ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരന്മാര്‍ക്ക് മര്‍ദനത്തില്‍ ഗുരുതര പരിക്ക്. ചെറുവയ്ക്കല്‍ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്‍ക്കുമാണ് സമീപവാസികളുടെ മര്‍ദനമേറ്റത്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ട്രാന്‍സ്‌മെനായ ഇടുക്കി സ്വദേശി ആല്‍ബിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ലൈജുവും ആല്‍ബിനും ആല്‍ബിന്റെ സഹോദരനും വാടകയ്ക്ക് താമസിക്കു വീട്ടില്‍ നിന്നും രാത്രി പുറത്തേക്കിറങ്ങിയപ്പോള്‍ സമീപവാസികള്‍ ചോദ്യം ചെയ്യുകയും വാഗ്വാദമുണ്ടാവുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് അഞ്ചംഗസംഘം ഇവരെ മര്‍ദിച്ചത്. അക്രമികള്‍ തടികൊണ്ട് അടിച്ചതിനാല്‍ ആല്‍ബിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ആല്‍ബിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അക്രമിസംഘം മദ്യലഹരിയില്‍ ആയിരുന്നുവെന്നും ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു. പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വധശ്രമത്തിന് കേസ് എടുത്തതെന്നും ഇവര്‍ പറഞ്ഞു. അക്രമിസംഘത്തിലെ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ അനില്‍ കുമാര്‍, രാജീവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha