ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തിരിതെളിയും.... 89-ാമത് ശിവഗിരി തീര്‍ത്ഥാടന പരിപാടികള്‍ ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തിരിതെളിയും.... ശ്രീനാരായണഗുരുദേവ സ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ 89-ാമത് ശിവഗിരി തീര്‍ത്ഥാടന പരിപാടികള്‍ ഇന്നു രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സ്വാമി പരാനന്ദ ഭദ്രദീപം തെളിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. രാവിലെ പര്‍ണശാലയില്‍ ശാന്തിഹവനം, ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍, ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവകൃതികളുടെ പാരായണം എന്നിവയ്ക്കുശേഷം 7.30ന് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തുന്നതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമാകുന്നത്.
തീര്‍ത്ഥാടനലക്ഷ്യങ്ങളിലൊന്നായ വിദ്യാഭ്യാസമാണ് ഉദ്ഘാടന സമ്മേളനത്തിലെ ചര്‍ച്ചാവിഷയം. ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു 2020 സി.ബി.എസ്.ഇ പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ ആര്‍.ദ്യുമ്ന, ഒന്‍പതാം റാങ്ക് നേടിയ എസ്. ശ്രുതി എന്നിവരെ അനുമോദിക്കും.
12.30ന് ശുചിത്വത്തെ ആസ്പദമാക്കി നടക്കുന്ന ആരോഗ്യ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. ഡോ. പി.എസ്. ഇന്ദു, ഡോ. എസ്.എസ്. ലാല്‍, ഡോ. എ. സജീദ്, ഡോ. പി. ചന്ദ്രമോഹന്‍, വര്‍ക്കല കഹാര്‍, ഡോ. ടിറ്റി പ്രഭാകരന്‍ എന്നിവര്‍ സംസാരിക്കും. സ്വാമി ധര്‍മ്മചൈതന്യ സ്വാഗതവും ഇ.എം. സോമനാഥന്‍ നന്ദിയും പറയും.
അന്താരാഷ്ട്രതലത്തില്‍ ഏഷ്യാഡിലും ഒളിമ്പിക്‌സിലും ഹര്‍ഡില്‍സില്‍ പങ്കെടുത്ത് 21 പ്രാവശ്യം സ്വര്‍ണ്ണമെഡല്‍ നേടിയ 92 കാരനായ ജി. ജോണ്‍മട്ടക്കലിനെ വി. മുരളീധരന്‍ ആദരിക്കും. ഗുരുപ്രഭാവം പ്രഭാഷണങ്ങളിലൂടെ എന്ന സ്വാമി സച്ചിദാനന്ദയുടെ പുസ്തകത്തിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പ്രകാശനം ചെയ്യും.
3ന് കൃഷിയെ ആധാരമാക്കി നടക്കുന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണിയും വൈകിട്ട് 5ന് ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികളുണ്ടാകും.
"
https://www.facebook.com/Malayalivartha























