വീട്ടിൽ പ്രശ്‌നമാണ്... വീട്ടിൽ വരണം...ഞങ്ങൾ പ്രശ്‌നത്തിൽപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ് കോൾ വന്നു; പെൺകുട്ടിയോ അമ്മയോ വിളിക്കാതെ മകൻ ആ വീട്ടിലേക്ക് പോകില്ല; അത് 100 ശതമാനം ഉറപ്പായ കാര്യം; സൈമൺ വീട്ടിൽ നിരന്തര പ്രശ്‌നക്കാരനായിരുന്നു; ഇക്കാര്യം പെൺകുട്ടിയും, അമ്മയും പല തവണ പറഞ്ഞിട്ടുണ്ട്; സൈമൺന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന വെളിപ്പെടുത്തലുമായി അനീഷിന്റെ മാതാപിതാക്കൾ

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മകളുടെ മുറിയിൽ രാത്രിയിൽ എത്തിയ യുവാവിനെ പിതാവ് കുത്തികൊലപ്പെടുത്തിയിരുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പേട്ട കൊലപാതകത്തിൽ അനീഷിന്റെ വീട്ടുകാരുടെ പ്രതികരണം ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. പെൺകുട്ടിയെ മാത്രമല്ല പെൺകുട്ടിയുടെ അമ്മയെയും കുടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് അനീഷിന്റെ കുടുംബം നടത്തിയിരിക്കുന്നത്
*പെൺക്കുട്ടിയോ അമ്മയോ വിളിച്ചിട്ടാണ് അവൻ പോയത്
സൈമൺ ലാലന് അനീഷിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നു. അച്ഛൻ കുഴപ്പക്കാരനായിരുന്നെന്ന് പെൺകുട്ടി പറഞ്ഞിരുന്നുവെന്നും യുവാവിന്റെ മാതാപിതാക്കൾ പറഞ്ഞു. മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവർ പറയുകയുണ്ടായി. പെൺകുട്ടിയോ അമ്മയോ വിളിക്കാതെ മകൻ ആ വീട്ടിലേക്ക് പോകില്ലെന്നും അനീഷിന്റെ പിതാവ് പറഞ്ഞു. സൈമൺ വീട്ടിൽ നിരന്തര പ്രശ്‌നക്കാരനായിരുന്നു . ഇക്കാര്യം പെൺകുട്ടിയും, അമ്മയും പല തവണ പറഞ്ഞിട്ടുണ്ടെന്ന് അനീഷിന്റെ മാതാപിതാക്കൾ പറയുകയുണ്ടായി
അവർ അവനെ വിളിച്ചുവരുത്തുകയായിരുന്നു . വീട്ടിൽ പ്രശ്‌നമാണ്, വീട്ടിൽ വരണം, ഞങ്ങൾ പ്രശ്‌നത്തിൽപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ് കോൾ വന്നു. അങ്ങനെയായിരിക്കാം അവൻ പോയത്. കോൾ വരാതെ അവൻ പോകത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മോളോ അമ്മയോ ആണ് വിളിച്ചത്. അല്ലാതെ അവൻ പോകത്തില്ല. നൂറ്റൊന്ന് ശതമാനവും പോകത്തില്ലെന്നും അനീഷിന്റെ മാതാപിതാക്കൾ പറഞ്ഞു. ഇന്നലെ പുലർച്ചെയായിരുന്നു അനീഷ് കൊല്ലപ്പെട്ടത്. കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തി കൊണ്ട് കുത്തിയതെന്നായിരുന്നു ആദ്യം നൽകിയ മൊഴി. കേസിലെ പ്രതിയായ സൈമണിന്റെ ഭാര്യയുടെയും മകളുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തി.
*അർദ്ധരാത്രിയിൽ മകളുടെ മുറിയിലേക്ക് ചെന്നത് സംസാരം കേട്ട്
അർദ്ധരാത്രിയിൽ മകളുടെ മുറിയിലേക്ക് ചെന്നത് സംസാരം കേട്ടെന്ന് കൊല നടത്തിയ സൈമൺ ലാല പറഞ്ഞിരിക്കുന്നത്. എന്നാൽ ഇയാളുടെ ഈ മൊഴിയെ പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. മുറിയിൽ എത്തിയ ശേഷം അനീഷുമായി കൈയേറ്റമുണ്ടായതായും ലാല പറഞ്ഞിരിക്കുന്നു. പ്രതിയുടെ മൊഴി പൊലീസ് തള്ളുകയാണുണ്ടായത്. അനീഷിനെ കുത്തിയ വിവരം സൈമൺ തന്നെയായിരുന്നു പേട്ട പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. കള്ളനാണെന്ന് കരുതി, പ്രാണരക്ഷാർത്ഥം കുത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് വന്നു പറഞ്ഞത്.
എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ഈ മൊഴി പൊലീസ് തള്ളുകയുണ്ടായി. സൈമണിന്റെ മകളും അനീഷും സുഹൃത്തുക്കളാണെന്നും ഈ പെൺകുട്ടിയെ കാണാനാകണം യുവാവ് വീട്ടിലെത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ ഉള്ളത് . പുലർച്ചെ മകളുടെ മുറിയിൽ നിന്ന് സംസാരം കേട്ടാണ് സൈമൺ അങ്ങോട്ടേക്ക് ചെന്നത്. വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല.തുടർന്ന് ഇയാൾ ബലം പ്രയോഗിച്ച് കതക് തുറന്ന് അകത്തു കയറുകയായിരുന്നുവത്രേ. അനീഷിനെ കണ്ടതോടെ ഇരുവരും തമ്മിൽ കൈയേറ്റമുണ്ടായി. ഇതിനിടെ പ്രതി യുവാവിനെ കത്തികൊണ്ട് കുത്തിയെന്നാണ് പൊലീസ് ഭാഷ്യം.
*മക്കൾ പ്രണയത്തിലായിരുന്നെന്നു അറിയില്ലായിരുന്നു
രാത്രിയിൽ തങ്ങൾക്കൊപ്പം വീട്ടിൽ കിടന്നുറങ്ങിയ മകൻ പുലർച്ചെ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് അനീഷിന്റെ കുടുംബം. കൊല്ലപ്പെട്ട അനീഷും പ്രതി സൈമൺലാലന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിലും സൺഡേ സ്‌കൂളിലും ഒരുമിച്ചായിരുന്നു. എന്നാൽ ഇരുവരും സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു എന്നാണ് സൂചന. അമ്മയെയും സഹോദരനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.' അവനെ കരുതിക്കൂട്ടി കൊന്നതാണെന്നാണ് ' സങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് പറയുന്നത്. കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്ന് അദ്ദേഹം ചോദിക്കുന്നു.
https://www.facebook.com/Malayalivartha