അടിമാലിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; പെൺസുഹൃത്തിന്റെ മരണത്തെ തുടർന്നുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ്

കല്ലാര്‍കുട്ടി (അടിമാലി) തോട്ടപ്പുരയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുളിക്കല്‍ സുഭാഷ് - സുമ ദമ്പതികളുടെ മകന്‍ ആകാശ് (22) ആണ് സഹോദരന്റെ വീടിന് സമീപമുള്ള പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആ കാശുമായി സുഹൃത്ത്ബന്ധത്തിലായിരുന്ന എറണാകുളം സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha