അനീഷിനെ ഹാളില്‍നിന്ന് കിട്ടിയെന്നാണ് പോലീസ് പറഞ്ഞത്...പിന്നെ എങ്ങനെ കുളിമുറിയിൽ നിന്നെന്ന് വാർത്ത വന്നു...ആകെ മൊത്തം ദുരൂഹത..ഗൾഫിൽ ഇറച്ചിവെട്ടുകാരനായ സൈമൺ ആട്ടിന്‍കുട്ടിയെ മുന്നിൽ കിട്ടിയത് പോലെ അനീഷിനെ കുത്തിക്കൊന്നു...

കഴിഞ്ഞ ദിവസം പേട്ടയിൽ നടന്ന കൊലപാതകത്തിന്റെ കൊടുത്താൽ വിവരങ്ങൾ പുറത്തുവരികയാണ്.അസമയത്ത് പറയപൂർത്തിയാകാത്ത ഒരു പയ്യൻ എന്തിന് അന്യവീട്ടിൽ ഒരു പെൺകുട്ടിയുടെ മുറിയിൽ പോയി എന്നുള്ളതാണ് പ്രദാനമായും പലരും ഉയർത്തിയ ചോദ്യം.എന്നാൽ മകനെ പുലര്‍ച്ചെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഫോണ്‍കോള്‍ വന്നതിന് ശേഷമാണ് മകന്‍ സൈമണിന്റെ വീട്ടിലേക്ക് പോയതെന്നും അനീഷിന്റെ മാതാവ് ഡോളി ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചത്.
എന്നാൽ അനീഷിന്റെ കൊലപാതകത്തില്‍ മറ്റുചില ദുരൂഹതകളുണ്ടെന്ന് ബന്ധുവായ റെയ്ച്ചലും ആരോപിക്കുന്നു. അപ്പുവിനെ മുറിയില്‍വെച്ച് കുത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അഞ്ച് മണിക്കാണ് ഞാന്‍ സ്റ്റേഷനില്‍ എത്തുന്നത്. അപകടം പറ്റിയെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് വിളിച്ചത്. അവിടെ എത്തിയപ്പോളാണ് കൊല്ലപ്പെട്ടെന്ന് പറഞ്ഞത്. അപ്പോള്‍ കാര്യങ്ങള്‍ പോലീസിനോട് തിരക്കി.
അപ്പുവിനെ ഹാളില്‍നിന്ന് കിട്ടിയെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ വാര്‍ത്തകളില്‍ പറയുന്നത് മുറിയില്‍നിന്നാണെന്നൊക്കെയാണ്. അതിനാല്‍ അക്കാര്യത്തില്‍ സംശയമുണ്ടെന്നും റെയ്ച്ചല്‍ പറഞ്ഞു.
അപ്പുവിന്റെ നെഞ്ചില്‍ ഒരൊറ്റ കുത്തേ ഉണ്ടായിരുന്നുള്ളൂ. നെഞ്ചില്‍ കുത്തിയിട്ട് അത് പിന്‍ഭാഗത്തേക്ക് ആഴ്ന്നിറങ്ങിയിരുന്നു. പ്രതിയായ സൈമണ്‍ ഇത് കരുതിക്കൂട്ടി ചെയ്തതാണ്. പ്രതി ഇറച്ചിവെട്ടുകാരനാണെന്നാണ് അറിഞ്ഞത്. എന്റെ കൊച്ചിനെ കണ്ടപ്പോള്‍ അയാള്‍ക്ക് ആട്ടിന്‍കുട്ടിയെപ്പോലെ തോന്നിക്കാണും. അപ്പുവിനെ പെണ്‍കുട്ടിയുടെ മുറിയില്‍നിന്നല്ല കിട്ടിയതെന്നും റെയ്ച്ചല്‍ പറഞ്ഞു.
സൈമണ്‍ വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി ഇയാളുടെ ഭാര്യയും മകളും മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് അനീഷിനെ നേരത്തെ പരിചയമുണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈമണിന്റെ വീട്ടില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. വീട്ടിനകത്ത് ആണ്‍കുട്ടി ഇല്ലാത്തത് കൊണ്ടാണല്ലോ അയാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അയാളുടെ ഭാര്യ പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് എന്റെ മകനെ സഹായത്തിനൊക്കെ വിളിച്ചിരുന്നത്.
ഒരു താങ്ങായി എന്റെ മകന്‍ ഉണ്ടല്ലോ എന്നും പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും അവരെ ഞാന്‍ സമാധാനപ്പെടുത്തി. മോനെ ഞങ്ങള്‍ക്ക് തരണമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം പ്രായപൂര്‍ത്തിയായിട്ട് ആലോചിക്കാമെന്നാണ് മറുപടി നല്‍കിയത്. അവര്‍ വിളിക്കാതെ എന്റെ മകന്‍ പോകില്ല. ആ വീട്ടിലെ കാര്യങ്ങളൊക്കെ മകന്‍ എന്നോട് പറയാറുണ്ട്. മോന്‍ അതിലൊന്നും ഇടപെടേണ്ടെന്നും അവനോട് പറഞ്ഞിരുന്നുവെന്നും ഡോളി ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
അനീഷിന്റെ നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. തറയിലും രക്തമുണ്ടായിരുന്നു. സൈമൺ ലാലന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണു വിവരം.
https://www.facebook.com/Malayalivartha