പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ടു!! തുടര്‍ന്ന് പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യണമെന്നും ഭീഷണിയും മുഴക്കി, ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 1.75 ലക്ഷം രൂപ: പൊറുതിമുട്ടി പരാതിയുമായി യുവാവ് പൊലിസിൽ പരാതി നൽകി; യുവതി അറസ്റ്റില്‍

സമൂഹമാധ്യമം വഴി പരിചയപ്പെട്ട വ്യക്തിയെ ലൈംഗികബന്ധത്തിനായി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്ന ദൂഷ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്ത യുവതി അറസ്റ്റിലായി.
ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു എന്ന മുപ്പത്തിയേഴുകാരിയാണ് പിടിയിലായിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയാണ് സിന്ധു യുവാവിന്റെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി പരസ്പര സമ്മതപ്രകാരം സ്വകാര്യഫ്ലാറ്റില്‍ വെച്ച് ശാരീരികമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിനു പിന്നാലെ അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ മാലയും ഏലസും ഊരിവാങ്ങുകയും ചെയ്തു.
ഏലസും സ്വര്‍ണലോക്കറ്റും തിരികെ തരാമെന്ന് പറഞ്ഞ് വീണ്ടും ഇയാളെ ഷൊര്‍ണൂരിലെ സ്വകാര്യലോഡ്ജിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ച് മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തുകയും 1.75 ലക്ഷം രൂപ കൈക്കലാക്കുകയുമാണ് ചെയ്തു.
തുടര്‍ന്നും നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു. 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് തുടര്‍ന്നും ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ യുവാവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പി. ലാല്‍കുമാറും സംഘവും യുവതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha