ബന്ധുവിന്റെ വീട്ടിൽ എത്തിയ കുഞ്ഞിനെ കാണാതായി, ഉറക്കമിളച്ച് പൊലീസും നാട്ടുകാരും രാത്രിമുഴുവൻ കുഞ്ഞിനായി തിരച്ചിൽ, പുലർച്ചെ തണുത്ത് മരവിച്ച മൂന്ന് വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി, കുഞ്ഞ് കാൽ വഴുതി കുളത്തിൽ വീണതാകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കിയിൽ ബന്ധു വീട്ടിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആനവിലാസത്തിന് സമീപം ശാസ്താനടയിൽലാണ് സംഭവം. ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു. തമിഴ്നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മൂന്ന് വയസ്സുകാരനായ മകൻ മിലൻ ആണ് മരിച്ചത്.
കുഞ്ഞ് കാൽ വഴുതി കുളത്തിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുമളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha