പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം.... സൈമണ്‍ ലാലന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടി.... അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു

പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം.... സൈമണ്‍ ലാലന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടി.... അറസ്റ്റിലായി പ്രതി കുറ്റം സമ്മതിച്ചു.
പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സൈമണ്‍ ലാലന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ആണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
കള്ളനെന്ന് തെറ്റിദ്ധരിച്ച് കുത്തിയതാണെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍ പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് കുത്തി എന്നാണ് പുറത്ത് വന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha