Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കേരളത്തിലെ ക്രൈസ്തവർ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന ഒന്നാണ് പുതുവർഷാരംഭ പ്രാർത്ഥന; ഈ ദിവസം പാതിരാ കുർബാന ഉൾപ്പെടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്; സർക്കാർ ഈ പ്രാർത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്; ആചാരപ്രകാരം പ്രാർത്ഥനകൾ നടത്താൻ ക്രിസ്തുമത വിശ്വാസികളെ അനുവദിക്കണമെന്ന് കെ സുധകരൻ എം പി

31 DECEMBER 2021 01:29 PM IST
മലയാളി വാര്‍ത്ത

സർക്കാർ പുതുവർഷാരംഭ പ്രാർത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ സുധകരൻ എം പി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലെ ക്രൈസ്തവർ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന ഒന്നാണ് പുതുവർഷാരംഭ പ്രാർത്ഥന. ഈ ദിവസം പാതിരാ കുർബാന ഉൾപ്പെടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്.

സർക്കാർ ഈ പ്രാർത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്.

മറ്റ് പല മത ആചാരങ്ങൾക്കും തീർത്ഥാടനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർത്ഥനകൾക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. രാത്രി 10 മണിക്ക് ശേഷം സർക്കാർ കൊണ്ടുവന്ന നിയന്ത്രണം ആണ് ക്രൈസ്തവസമൂഹത്തിന്റെ പാതിരാ പ്രാർത്ഥനയ്ക്ക് ഇപ്പോൾ തടസ്സമായിരിക്കുന്നത്.

ക്രൈസ്തവർ കുടുംബസമേതം പള്ളികളിൽ പോയി പ്രാർത്ഥിക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. പല പള്ളികളിലും രാത്രി പത്ത് മണിക്ക് ശേഷം ആണ് പ്രാർത്ഥന നടക്കുന്നത്. ക്രൈസ്തവസമൂഹത്തിന് പാതിരാ പ്രാർത്ഥനകളിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും ആചാരപ്രകാരം പ്രാർത്ഥനകൾ നടത്താൻ ക്രിസ്തുമത വിശ്വാസികളെ അനുവദിക്കണമെന്നും കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കാനിറങ്ങിയ മൂന്നു പേര്‍ പുഴയില്‍ മുങ്ങിമരിച്ചു....  (3 minutes ago)

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (6 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (6 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (6 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (6 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (6 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (7 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (7 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (7 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (9 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (9 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (9 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (10 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (13 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (13 hours ago)

Malayali Vartha Recommends