വിസ്മയയെ സ്നേഹിച്ചത് സഹിക്കാനായില്ല ..വസ്ത്രങ്ങൾ വലിച്ചുകീറി , കറിക്കത്തി കൊണ്ടുള്ള കുത്തേറ്റത്തോടെ തളർന്നു പോയ വിസ്മയ കട്ടിലില്‍ ഇരുന്നപ്പോൾ സോഫയുടെ കൈപ്പിടി എടുത്ത് കാലിനും തലക്കും അടിച്ചു .. ദേഹത്ത് ജിത്തു മണ്ണെണ്ണ ഒഴിച്ച് ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. തീ പടർന്നപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിസ്മയയെ സോഫയുടെ കൈപ്പിടി ഉപയോഗിച്ച് തള്ളി തീയിലിട്ടു .. . ജീവനോടെ കത്തിച്ചു

വടക്കന്‍ പറവൂരിലെ വിസ്മയ കൊലപാതകത്തില്‍ പ്രതിയായ സഹോദരി ജിത്തുവിന്റെ മൊഴി എല്ലാവരെയും നടുക്കി .സ്വന്തം സഹോദരിയെ അതിക്രൂരമായി കൊന്നത് അച്ഛനും അമ്മയും വിസ്മയയ്ക്ക് അധിക സ്നേഹം കൊടുക്കുന്നുവെന്ന ധാരണയിൽ .. സഹോദരിയെ ആണ് വീട്ടില്‍ എല്ലാവര്ക്കും കൂടുതൽ ഇഷ്ടം എന്നും തനിക്ക് അവഗണന നേരിട്ടെന്നും ജിത്തു പൊലീസിനോട് പറഞ്ഞു.
മാതാപിതാക്കള്‍ വിസ്മയക്ക് മാത്രം പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാറുണ്ടെന്നും ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക് ഉണ്ടാകാറുണ്ടെന്നും ജിത്തു പറയുന്നു. വിസ്മയ മരിച്ചദിവസം ജിത്തു വിസ്മയയുടെ വസ്ത്രങ്ങൾ വലിച്ചു കീറി .. സഹോദരിയുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജിത്തു കത്തിയെടുത്ത് വിസ്മയയെ കുത്തി. കത്തി കൊണ്ടു നേരെ വീശിയപ്പോൾ വിസ്മയയുടെ നെഞ്ചിലും കയ്യിലും മുറിവുപറ്റി. പിടിവലിക്കിടയിൽ ജിത്തുവിന്റെ കൈക്കും മുറിവേറ്റിരുന്നു..
എന്നാൽ കുത്തേറ്റത്തോടെ തളർന്ന വിസ്മയ കട്ടിലില്‍ ഇരുന്നപ്പോൾ സോഫയുടെ കൈപ്പിടി എടുത്ത് വിസ്മയയുടെ കാലിനും തലക്കും അടിച്ചെന്നും ജിത്തു പൊലീസിനോട് സമ്മതിച്ചു. പിന്നാലെ വിസ്മയയുടെ ദേഹത്ത് ജിത്തു മണ്ണെണ്ണ ഒഴിച്ചു. ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. പിന്നീട് തീ പടർന്നപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിസ്മയയെ അതിലേക്ക് പിടിച്ചിടാൻ ശ്രമിച്ചു. സോഫയുടെ കൈപ്പിടി ഉപയോഗിച്ച് തള്ളിയിടുകയായിരുന്നു എന്നാണ് ജിത്തു പറഞ്ഞത് .
മണ്ണെണയും രക്തവുമായ തന്റെ വസ്ത്രം മാറ്റി ജിത്തു വൃത്തിയുള്ള വസ്ത്രം ധരിച്ചു. മുന്‍വശത്തെ ഗേറ്റ് പൂട്ടി വീടിന്റെ അരികിലുള്ള വഴിയിലൂടെ പുറത്തുപോയി. അവിടെ നിന്ന് ഒരാളോട് പത്തു രൂപ വാങ്ങി
ജങ്ഷനിലെത്തി എടവനക്കാട്ടേക്ക് പോകാന്‍ ബസില്‍ കയറി. ബസിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് ടിക്കറ്റിന് പണം നല്‍കിയത്. എടവനക്കാട്ട് വെച്ച് കൈയ്യിലുണ്ടായിരുന്ന വിസ്മയയുടെ ഫോണ്‍ എടുത്ത് സിം ഒടിച്ചു കളഞ്ഞു. പിന്നീട് രണ്ട് കാറുകളില്‍ ലിഫ്റ്റ് ചോദിച്ചാണ് എറണാകുളം വരെ എത്തിയത്.
അവിടെ ഒരു മാളിൽ കയറി ജോലി അന്വേഷിച്ചു. എന്നാൽ ആധാർ കാർഡുമായി നാളെ വരാൻ ആവശ്യപ്പെട്ട് അവർ പറഞ്ഞയച്ചു. പിന്നീട് ശുചിമുറിയിലും ഹോട്ടലുകളുടെ ലോബികളിലും മറ്റുമായി ജിത്തു നേരം വെളുപ്പിക്കുകയായിരുന്നു.
കൊലപാതകത്തിനിടെ കൈയ്യിലേറ്റ മുറിവ് പഴുത്തതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജിത്തു ചികിത്സ തേടി. ഇവിടെ പണം നല്‍കാതെ മുങ്ങുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മേനക ജങ്ഷനില്‍ വെച്ചാണ് കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ പൊലീസുകാര്‍ ജിത്തുവിനെ കണ്ടെത്തിയത്. എന്നാല്‍ ലക്ഷദ്വീപ് സ്വദേശിയാണെന്നായിരുന്നു ജിത്തു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ജിത്തുവിനെ പൊലീസ് കാക്കനാട്ടെ തെരുവോരം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജിത്തുവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഇന്നലെ കസ്റ്റഡിയിലായ ജിത്തുവിനെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിസ്മയയെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് ജിത്തു വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് ജിത്തുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാലണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാൽ തല മൊട്ടയടിച്ച നിലയിലാണ് ജിത്തുവിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha