കുഴഞ്ഞ് മറിഞ്ഞ് കൊലപാതകം... അനീഷിനെ കുത്തിയത് കരുതിക്കൂട്ടി തന്നെയെന്ന് സമ്മതിച്ച് പെണ്‍കുട്ടിയുടെ പിതാവ്; മകളെ പ്രേമിക്കുന്നത് ഇഷ്ടമല്ല; പുലര്‍ച്ച് 1.37 ന് അനീഷിന്റെ ഫോണില്‍ നിന്നു പെണ്‍കുട്ടിയുടെ ഫോണിലേക്കു വിളി പോയിട്ടുണ്ട്; അമ്മയെ വിളിച്ചത് ആക്രമണത്തിന് തൊട്ടുമുന്‍പ്

തിരുവനന്തപുരം പേട്ടയില്‍ അയല്‍വീട്ടില്‍ കോളജ് വിദ്യാര്‍ഥി അനീഷ് ജോര്‍ജിനു (19) കുത്തേറ്റത് മരിച്ച സംഭവത്തില്‍ ഫോണ്‍വിളി നിര്‍ണായകമാകുന്നു. അനീഷിന്റെ അമ്മയുടെ മൊബൈല്‍ ഫോണിലേക്കു പ്രതി സൈമണ്‍ ലാലന്റെ ഭാര്യ വിളിക്കുന്നത് അനീഷ് കൊല്ലപ്പെടുന്നതിനു തൊട്ടു മുന്‍പ്. പുലര്‍ച്ചെ 3.20ന് ആയിരുന്നു ഈ ഫോണ്‍ വിളി. പക്ഷേ ഉറക്കത്തില്‍ അവര്‍ അതു കേട്ടില്ല. 10 മിനിറ്റിനകം സൈമണിന്റെ കുത്തേറ്റ് അനീഷ് വീണു.
പുലര്‍ച്ച് 1.37 ന് അനീഷിന്റെ ഫോണില്‍ നിന്നു സൈമണിന്റെ മകളുടെ ഫോണിലേക്കു വിളി പോയിട്ടുണ്ട്. വീട്ടില്‍ അനീഷ് എത്തുന്നതിനു തൊട്ടുമുന്‍പായിരിക്കണം ഈ വിളിയെന്നു കരുതുന്നു. പാതിരാത്രിയിലെ ഈ വിളികള്‍ എന്തിനെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം അബദ്ധത്തിലല്ലെന്നും മുന്‍വൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. അനീഷും തന്റെ മകളും തമ്മിലുള്ള പ്രണയമാണു വിരോധത്തിനു കാരണമെന്നു പ്രതി സൈമണ്‍ ലാലന്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അനീഷിനെ കുത്തിയതു പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ലെന്നും ദിവസങ്ങള്‍ നീണ്ട ആലോചനയ്‌ക്കൊടുവിലാണെന്നുമാണു പൊലീസ് നിഗമനം.
അനീഷിനെ തടഞ്ഞുവച്ചു സൈമണ്‍ നെഞ്ചിലും മുതുകിലും കുത്തിയെന്നും ഭാര്യയും മകളും എതിര്‍ത്തിട്ടും പിന്മാറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരകമായി മുറിവേറ്റ അനീഷ് നിലത്തു വീണു. തുടര്‍ന്ന് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ കത്തി ഒളിപ്പിച്ച ശേഷം സൈമണ്‍ അടുത്തുള്ള പേട്ട പൊലീസ് സ്‌റ്റേഷനിലേക്കു പോയി. പൊലീസെത്തി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അനീഷ് മരിച്ചിരുന്നു. സംഭവത്തില്‍ ഭാര്യയും മകളും സൈമണിനെതിരായാണു മൊഴി നല്‍കിയത്. പെണ്‍കുട്ടിയെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യും.
മകളുമായുള്ള പ്രണയവും വീട്ടില്‍ അനീഷ് വരുന്നതും സൈമണിനെ പ്രകോപിപ്പിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു. ക്രിസ്മസിനു തലേന്നു രാത്രി അനീഷ് മകളെ കാണാന്‍ വരുമെന്നു കരുതി സൈമണ്‍ ഉറക്കമിളച്ചു കാവലിരുന്നു. ആയുധവും കരുതിയിരുന്നു. എന്നാല്‍ അനീഷ് വന്നില്ല.
അതേസമയം അനീഷ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിക്കുന്നു. അനീഷ് കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.
പേട്ട ചായക്കൂടി റോഡിലെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ 19 കാരനായ അനീഷ് കുത്തേറ്റ് കൊല്ലപ്പെടുന്നത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണെന്നാണ് പേട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. ഇതിനു തൊട്ടു മുന്‍പ് 3.20ന് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയും പ്രതി സൈമണ്‍ ലാലന്റെ ഭാര്യയുമായ ആശ വിളിച്ചതിന്റെ തെളിവ് പുറത്തായി.
ഉറക്കത്തിലായിരുന്ന ഡോളി കോള്‍ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നു. 4:29 ന് ആശയെ തിരിച്ചുവിളിച്ച ഡോളി മകനെക്കുറിച്ച് തിരക്കി. പൊലീസില്‍ അന്വേഷിക്കണമെന്ന മറുപടിയാണ് ആശ നല്‍കിയതെന്ന് ഡോളി പറയുന്നു.
ആശയും മകളും അനീഷും ചേര്‍ന്ന് തലേന്ന് നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിന്റെ തെളിവുകള്‍ കൊല നടന്ന വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈല്‍ ഫോണില്‍ ഉണ്ടെന്നും കുടുംബം പറയുന്നു. ഈ വാദം കാര്യമായി എടുക്കുന്നില്ലെങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല നടക്കുന്നതിനു മുന്‍പും പിന്‍പും കേസുമായി ബന്ധപ്പെട്ടവര്‍ നടത്തിയ മുഴുവന്‍ ഫോണ്‍ കോളുകളും ഇതിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha























