ഇനി ചോറിനും പരിപ്പിനുമൊപ്പം പപ്പടം പൊടിച്ച് കൂട്ടണമെങ്കിൽ വില ഇരട്ടി കൊടുക്കണം, പപ്പട വില ഇന്ന് മുതല്‍ കൂടും

പപ്പടം പൊള്ളിക്കുമ്പോൾ വെറുതെ എടുത്ത് കറുമുറെ കഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.സന്ദ്യയുടെ കൂട്ടത്തിലും പപ്പടത്തെ മാറ്റി നിർത്തി ഒരുകളിയുമില്ല. ചോറിനും പരിപ്പിനുമൊപ്പം പപ്പടം ഇനി പൊടിച്ച് കൂട്ടണമെങ്കിൽ വില ഇരട്ടി കൊടുക്കണം. ഉഴുന്നിന്റേയും പപ്പടകാരത്തിന്റെയും വിലയിലുണ്ടായ വര്‍ധന മൂലം പപ്പടത്തിന്റെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കേരള പപ്പട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
പപ്പട വ്യവസായത്തില്‍ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള പപ്പട നിര്‍മ്മാണവും വിതരണവും ചെയ്യുന്നവരാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പപ്പടത്തിന്റെ വില വര്‍ധിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി
കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ മൈദ കൊണ്ട് പപ്പടം നിര്‍മ്മിച്ച് കുറഞ്ഞ വിലയില്‍ വിപണി കയ്യടക്കുന്നവരുമുണ്ട്. മായം ചേര്‍ത്ത പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിങ് കമ്മോഡിറ്റി ആക്‌ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിര്‍മ്മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha























